മസ്കത്ത്: ഇന്ത്യൻ സ്കൂൾ ബൗഷർ സ്റ്റുഡൻറ് കൗൺസിൽ അംഗങ്ങൾ ഔദ്യോഗികമായി ചുമതല ഏറ്റെടുക്കുന്ന ചടങ്ങ് വിവിധ പരിപാടികളോടെ നടന്നു. ഇന്ത്യൻ എംബസി പ്രതിരോധ ഉപദേഷ്ടാവ് ക്യാപ്റ്റൻ ഹരീഷ് ശ്രീനിവാസൻ മുഖ്യാതിഥിയായി. അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.
സ്റ്റുഡന്റ്സ് കൗൺസിൽ അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങിൽ ക്യാപ്റ്റൻ ഹരീഷ് ശ്രീനിവാസൻ ഔദ്യോഗിക ഉത്തരവാദിത്തങ്ങൾ അടയാളപ്പെടുത്തുന്ന ബാൻഡുകൾ നൽകി. നേതൃത്വത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും പ്രാധാന്യവും സ്കൂളിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും വിദ്യാർത്ഥി സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കാനും ഉദ്ബോധിപ്പിച്ചു.
ഇന്ത്യൻ സ്കൂൾ ബൗഷർ പ്രിൻസിപ്പൽ പി. പ്രഭാകരൻ സത്യപ്രതിജ്ഞ ചടങ്ങിന് നേതൃത്വം നൽകി. സ്കൂൾ ഗായകസംഘം അവതരിപ്പിച്ച ‘റൈസ് ആൻഡ് ലീഡ് ഇൻസ്പയറിങ് ദി ഫ്ലേം വിത്തിൻ’ എന്ന ഗാനവും ചടുലനൃത്തവും ശ്രദ്ധേയമായി. ചുമതലയേറ്റ സ്കൂൾ ലീഡർമാർ, മറ്റ് കൗൺസിൽ അംഗങ്ങൾ എന്നിവരെ പ്രമുഖരും അധ്യാപകരും സഹപാഠികളും അഭിനന്ദിച്ചു, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡൻറ് രാജ ജയബാലൻ, എസ്.എം.സി അംഗങ്ങളായ ഡോ. സയ്യിദ് ഫസ്ലുർ റഹ്മാൻ, ഷൺമുഖം പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു. വൈസ് പ്രിൻസിപ്പൽ അംബിക പത്മനാഭൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.