ജഅലാൻ: 2023-24 അധ്യയന വർഷത്തിലെ പത്താംതരം പൂർത്തിയാക്കിയ വിദ്യാർഥികൾക്കുള്ള യാത്രയയപ്പും വാർഷിക അവാർഡ് വിതരണവും നടന്നു. സീ പ്രൈഡ് മാനേജിങ് ഡയറക്ടർ മുഹമ്മദ് അമീൻ ചടങ്ങിൽ മുഖ്യാതിഥിയായി. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ടി.പി. സയിദ്, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അക്കാദമിക് ചെയർപേഴ്സൻ പി.എസ്. പ്രീത, പ്രിൻസിപ്പൽ സീമ ശ്രീധർ, കോഓഡിനേറ്റർമാർ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. വിദ്യാർഥികളുടെ ഗൗണുകൾ അണിഞ്ഞുള്ള ഘോഷയാത്രയോടെയാണ് പരിപാടിക്ക് തുടക്കമായത്. ഹിന്ദി വിഭാഗം മേധാവി വിദ്യാറാണി അതിഥികൾക്ക് ഓപചാരിക സ്വീകരണം നൽകി. സയൻസ് വിഭാഗം മേധാവി രജനി ചന്ദ്രബോസ് സ്വാഗതം പറഞ്ഞു. ചടങ്ങ് മുഖ്യാതിഥി മുഹമ്മദ് അമീൻ ഉദ്ഘാടനം ചെയ്തു. ക്ലാസ് ഇൻ ചാർജ് മേരി സുജിത ആശംസകൾ അറിയിച്ചു. സ്റ്റുഡന്റ് ലിറ്റററി കോഓഡിനേറ്ററായ ജോയന്തിക മാല്ലിക് ജഅലാൻ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥി പ്രതിനിധി എന്ന നിലയിൽ തങ്ങളുടെ അനുഭവങ്ങളെ സദസ്യരുമായി പങ്കുവെച്ചു. സ്കൂൾ മാനോജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ടി.പി. സയീദ് വിദ്യാർഥികളോട് ആത്മവിശ്വാസത്തോടെയും ലക്ഷ്യബോധത്തോടെയും മുന്നേറാൻ ആഹ്വാനം ചെയ്തു.
വിദ്യാർഥികൾക്ക് അനുമോദനപത്രവും മെമന്റോയും നൽകി. ഭാവിജീവിതത്തിനായി ശക്തമായി അടിത്തറയിട്ട മാതൃവിദ്യാലയത്തെ വിസ്മരിക്കരുതെന്ന് പ്രിൻസിപ്പൽ വിജയാശംസയിൽ പറഞ്ഞു. മികച്ച നേട്ടങ്ങൾ കൈവരിച്ച നിരവധി വിദ്യാർഥികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും നൽകി. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയും പ്രിൻസിപ്പലും മുഖ്യാതിഥിക്ക് ഉപഹാരം നൽകി. ഹെഡ് ഗേൾ സുസ്മിത മഹാജൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.