നാ​ൽ​പ​തി​ന്റെ നി​റ​വി​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ സ​ലാ​ല; മെ​ഗാ കാ​ർ​ണി​വ​ൽ 22ന്​

​സ​ലാ​ല: ഇ​ന്ത്യ​ൻ സ്കൂ​ൾ സ​ലാ​ല 40ാം വാ​ർ​ഷി​കാ​ഘോ​ഷ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഗാ കാ​ർ​ണി​വ​ൽ ഡി​സം​ബ​ർ 22ന്​ ​ന​ട​ക്കും. വി​ശാ​ല​മാ​യ ഇ​ന്ത്യ​ൻ സ്കൂ​ൾ മൈ​താ​നി​യി​ൽ ഒ​രു​ക്കു​ന്ന കാ​ർ​ണി​വ​ലി​നോ​ട​നു​ബ​ന്ധി​ച്ച് നി​ര​വ​ധി ഭ​ക്ഷ്യ സ്റ്റാ​ളു​ക​ൾ, നാ​നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന 40 ഡാ​ൻ​സു​ക​ൾ, കാ​യി​ക മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും.വൈ​കീ​ട്ട് അ​ഞ്ചി​ന് മെ​ഗാ മേ​ള​ക്ക് തു​ട​ക്ക​മാ​വും.

6.15നാ​ണ് ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ക. ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്​​ടേ​ഴ്സ് ചെ​യ​ർ​മാ​ൻ ഡോ. ​ച​ശി​വ​കു​മാ​ർ മാ​ണി​ക്യം മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ഡ​യ​റ​ക്ട​ർ ഇ​ൻ ചാ​ർ​ജ് സി​റാ​ജു​ദ്ദീ​ൻ നെ​ഹ്​​ല​ത്ത്​ അ​തി​ഥി​യാ​കും. മാ​നേ​ജി​ങ്​ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഡോ. ​സ​യ്യി​ദ് ഇ​ഹ്സാ​ൻ ജ​മീ​ൽ, എ​സ്.​എം.​സി അം​ഗ​ങ്ങ​ൾ, പ്രി​ൻ​സി​പ്പ​ൽ ദീ​പ​ക് പ​ഠാ​ങ്ക​ർ എ​ന്നി​വ​ർപ​ങ്കെ​ടു​ക്കും.വാ​ർ​ഷി​കാ​ഘോ​ഷ ഭാ​ഗ​മാ​യു​ള്ള സു​വ​നീ​റി​ന്റെ പ്ര​കാ​ശ​ന​വും ന​ട​ക്കും. ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ സ​മാ​പ​നം കു​റി​ച്ചാ​ണ്​ കാ​ർ​ണി​വ​ൽ ഒ​രു​ക്കു​ന്ന​ത്.

Tags:    
News Summary - Indian School Salalah- Mega Carnival 22

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.