ചി​ല ത​സ്തി​ക​ക​ളി​ലെ വി​സ നി​യ​ന്ത്ര​ണം ഇ​ന്നുമു​ത​ൽ

മ​സ്ക​ത്ത്: ചി​ല തൊ​ഴി​ലു​ക​ളി​ൽ വി​ദേ​ശി​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ താ​ൽ​ക്കാ​ലി​ക വി​സ നി​യ​​ന്ത്ര​ണം ഞാ​യ​റാ​ഴ്ച മു​ത​ൽ നി​ല​വി​ൽ​വ​രും. ആ​റ് മാ​സ​ക്കാ​ല​ത്തേ​ക്ക് പു​തി​യ വി​സ​ക​ൾ​ക്കാ​ണ് നി​യ​ന്ത്ര​ണ​മു​ള്ള​ത്. എ​ന്നാ​ൽ, നി​ല​വി​ൽ ഒ​മാ​നി​ൽ മ​റ്റ് വി​സ​ക​ളി​ലു​ള്ള​വ​ർ​ക്ക് ഈ ​തൊ​ഴി​ലു​ക​ളി​ലേ​ക്ക് മാ​റാ​ൻ ത​ട​സ്സ​മി​ല്ല.

നി​ർ​മാ​ണ തൊ​ഴി​ലാ​ളി /ജ​ന​റ​ൽ, ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി /പൊ​തു കെ​ട്ടി​ട​ങ്ങ​ൾ, ക​യ​റ്റി​റ​ക്ക് തൊ​ഴി​ൽ, ക​ട്ട​യു​ണ്ടാ​ക്ക​ൽ, സ്റ്റീ​ൽ ഫി​ക്സ​ർ, സ്തീ​ക​ളു​ടെ വ​സ്ത്രം തു​ന്ന​ൽ​ക്കാ​ർ /ജ​ന​റ​ൽ, പു​രു​ഷ വ​സ്ത്ര തു​ന്ന​ൽ​ക്കാ​ർ /ജ​ന​റ​ൽ, ഇ​ല​ക്ട്രീ​ഷ്യ​ൻ /ജ​ന​റ​ൽ ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​സ്റ്റ​ലേ​ഷ​ൻ, വെ​യി​റ്റ​ർ, പെ​യി​ന്‍റ​ർ, ഷെ​ഫ് /ജ​ന​റ​ൽ, ഇ​ല​ക്ട്രി​ഷ്യ​ൻ /ഹോം ​ഇ​ൻ​സ്റ്റ​ലേ​ഷ​ൻ, ബാ​ർ​ബ​ർ തു​ട​ങ്ങി​യ ജോ​ലി​ക​ൾ​ക്കാ​ണ് വി​സ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.

ഈ ​മേ​ഖ​ല​ക​ളി​ൽ വി​ദേ​ശി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​താ​യി മ​ന്ത്രാ​ല​യം ക​ണ്ടെ​ത്തി​യി​രു​ന്നു. അ​തി​നാ​ൽ, ഏ​റ്റ​വും കു​ടു​ത​ൽ തൊ​ഴി​ൽ നി​യ​മ ലം​ഘ​ന​ങ്ങ​ളും ഈ ​മേ​ഖ​ല​യി​ലാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Tags:    
News Summary - Visa restrictions on certain posts from sunday onwards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.