ഐ.​സി.​എ​സ് മ​സ്ക​ത്ത് സം​ഘ​ടി​പ്പി​ച്ച മീ​ലാ​ദ് കാ​മ്പ​യി​ൻ എ.​കെ.​കെ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മീലാ​ദ് കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി

മ​സ്ക​ത്ത്: ആ​നു​കാ​ലി​ക​ലോ​കം അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ങ്ങ​ൾ​ക്കും പ്ര​യാ​സ​ങ്ങ​ൾ​ക്കും പ്ര​വാ​ച​ക​ച​ര്യ മു​റു​കെ പി​ടി​ച്ച് ജീ​വി​ക്ക​ലാ​ണ് ഫ​ല​പ്ര​ദ​മാ​യ പ​രി​ഹാ​ര മാ​ർ​ഗ​മെ​ന്ന് എ.​കെ.​കെ ത​ങ്ങ​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മ​സ്ക​ത്ത് ഐ.​സി.​എ​സ് സം​ഘ​ടി​പ്പി​ച്ച മീ​ലാ​ദ് കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ഷ്റ​ഫ് നാ​ദാ​പു​രം, അ​ഷ്റ​ഫ് പൊ​യ്ക്ക​ര, റ​ഫീ​ഖ് മു​സ് ലി​യാ​ർ വ​യ​നാ​ട് തു​ട​ങ്ങി​യ​വ​രും ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു. ‘മ​വ​ദ്ദ​തു​ൽ മു​സ്ത​ഫ(​സ)' എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ഒ​രു മാ​സം നീ​ളു​ന്ന കാ​മ്പ​യി​നി​ന്റെ സ​മാ​പ​ന സ​മ്മേ​ള​നം സെ​പ്റ്റം​ബ​ർ 27ന് ​അ​ൽ ഖൂ​ദ്ഗ്രി​ൽ ഹൗ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

സ​മാ​പ​ന ച​ട​ങ്ങി​ൽ ന​ജീ​ബ് മൗ​ല​വി മീ​ലാ​ദ് പ്ര​ഭാ​ഷ​ണം ന​ട​ത്തും. അ​ൽ മ​ദ്റ​സ​ത്തു​ൽ ത​അ​ലീ​മു​ൽ ഖു​ർ​ആ​ൻ സി.​എം സെ​ന്റ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും. 

Tags:    
News Summary - The Meelad campaign has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.