ഇ​ന്ത്യ​ൻ സ്കൂ​ൾ വാ​ദി​ക​ബീ​ർ സ്​​പോ​ർ​ട്​​സ്​ മീ​റ്റ്​

മ​സ്ക​ത്ത്​: ഇ​ന്ത്യ​ൻ സ്കൂ​ൾ വാ​ദി​ക​ബീ​ർ വാ​ർ​ഷി​ക സ്​​പോ​ർ​ട്​​സ്​ മീ​റ്റും ഡ്രി​ൽ ഡി​സ്‌​പ്ലേ​യും സം​ഘ​ടി​പ്പി​ച്ചു. ഒ​മാ​ൻ സാം​സ്കാ​രി​ക, കാ​യി​ക യു​വ​ജ​ന മ​ന്ത്രാ​ല​യം സ്‌​പോ​ർ​ട്‌​സ് ആ​ക്‌​റ്റി​വി​റ്റി ഡ​യ​റ​ക്ട​ർ സ​മീ​റ അ​ൽ ഷി​ക്കി​ലി മു​ഖ്യാ​തി​ഥി​യാ​യി. കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ എ​ടു​ത്തു​ക​ള​ഞ്ഞ മേ​ള​യാ​യ​തു​കൊ​ണ്ടു​ത​​ന്നെ വ​ള​രെ ആ​വേ​ശ​​​ത്തോ​ടെ​യാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ൾ ​ മാ​റ്റു​ര​ച്ച​ത്. മാ​ർ​ച്ചി​ങ്​ ട്രോ​ഫി, ചാ​മ്പ്യ​ൻ​സ് ട്രോ​ഫി, അ​ത്‌​ല​റ്റി​ക് ട്രോ​ഫി എ​ന്നി​വ അ​ശോ​ക ഹൗ​സ് സ്വ​ന്ത​മാ​ക്കി.

സ്‌​കൂ​ൾ മാ​നേ​ജ്‌​മെ​ന്റ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് അ​ൽ​കേ​ഷ് ജോ​ഷി, സ്‌​കൂ​ൾ മാ​നേ​ജ്‌​മെ​ന്റ് ക​മ്മി​റ്റി​യി​ലെ മ​റ്റു വി​ശി​ഷ്ട അം​ഗ​ങ്ങ​ൾ, പ്രി​ൻ​സി​പ്പ​ൽ ഡി.​എ​ൻ. റാ​വു, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ, കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ, അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. സീ​നി​യ​ർ ഹെ​ഡ് ഗേ​ൾ ഗാ​യ​ത്രി ഹ​രി സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തി.

സ്‌​കൂ​ളി​ലെ സീ​നി​യ​ർ, ജൂ​നി​യ​ർ ഹെ​ഡ് കൗ​ൺ​സി​ലു​ക​ളോ​ടൊ​പ്പം അ​ക്ബ​ർ, അ​ശോ​ക, ടാ​ഗോ​ർ, വി​വേ​കാ​ന​ന്ദ​ൻ എ​ന്നീ നാ​ല് ഹൗ​സു​ക​ളി​ലെ സം​ഘ​ങ്ങ​ളും മു​ഖ്യാ​തി​ഥി​ക്ക് സ​ല്യൂ​ട്ട് ന​ൽ​കി മാ​ർ​ച്ച് പാ​സ്റ്റി​ൽ പ​ങ്കെ​ടു​ത്തു. ആ​റു മു​ത​ൽ എ​ട്ടു വ​രെ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഭ്യാ​സ പ്ര​ക​ട​ന​വും ന​ട​ന്നു. ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ഗൂ​ബ്ര, ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ദാ​ർ​സൈ​റ്റ്, ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ബൗ​ഷ​ർ, ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വാ​ദി​ക​ബീ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ പ​​ങ്കെ​ടു​ത്ത മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു. സ​മാ​പ​ന ച​ട​ങ്ങി​ൽ ഹെ​ഡ് ബോ​യ് ലേ​ൽ ആ​ൽ​വ സ്‌​കൂ​ൾ പ​താ​ക മു​ഖ്യാ​തി​ഥി​ക്ക് കൈ​മാ​റി.സീ​നി​യ​ർ സ്‌​പോ​ർ​ട്‌​സ് കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ മി​സ് ജോ​വാ​ന വ​ർ​ഗീ​സും കൃ​ഷ്‌​ഷാ​ങ്ങും ന​ന്ദി പ​റ​ഞ്ഞു. സ്കൂ​ൾ ബാ​ൻ​ഡി​ന്‍റെ വാ​ദ്യ​മേ​ള​ങ്ങ​ളോ​ടെ​യാ​ണ്​ പ​രി​പാ​ടി​ക്ക്​ സ​മാ​പ​ന​മാ​യ​ത്.

Tags:    
News Summary - Indian School Vadikabir Sports Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.