മസ്കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലബാര്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ദാര്‍സൈത്ത് ഇന്ത്യന്‍ സോഷ്യല്‍ ക്ലബില്‍ നടന്ന പരിപാടിയില്‍ മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് റഈസ് അഹമ്മദ് മുഖ്യാതിഥിയായി. സിദ്ദീഖ് ഹസ്സന് അധ്യക്ഷത വഹിച്ചു.
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഭാരവാഹികളായ ഷക്കീല്‍, സുഹൈല്‍ ഖാന്, വില്സന് ജോര്‍ജ്, ഗോവിന്ദ് നഖി, മറിയം ചെറിയാന്, സഞ്ജിത് സനോജിയ, ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ചെയര്മാന് ശിവകുമാര്‍ മാണിക്യം, വൈസ് ചെയര്മാന് പി.ടി.കെ. ഷമീര്‍, മറ്റു ബോര്‍ഡ് അംഗങ്ങള്‍, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിങ്, മലയാളം വിങ് തുടങ്ങി വിവിധ വിങ്ങുകളുടെ പ്രതിനിധികള്‍, സാമൂഹിക, സാംസ്കാരിക സന്നദ്ധ സംഘടന പ്രതിനിധികൾ തുടങ്ങിയവരും ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തു. ഇബ്രാഹിം ഒറ്റപ്പാലം സ്വാഗതം പറഞ്ഞു. നിധീഷ് മാണി, അനീഷ് കടവില്‍, ഹൈദ്രോസ് പതുവന, അബ്ദുല്‍ കരീം, ജെസ്ല മുഹമ്മദ്, താജു റൂവി തുടങ്ങിയവര്‍ ഇഫ്താറിന് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.