Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകും​സാ​റി​ലെ...

കും​സാ​റി​ലെ സം​യോ​ജി​ത ഭ​വ​ന​പ​ദ്ധ​തി പു​രോ​ഗ​മി​ക്കു​ന്നു

text_fields
bookmark_border
കും​സാ​ർ ഗ്രാ​മ​ത്തി​ൽ​നി​ന്നു​ള്ള കാ​ഴ്ച
cancel
camera_alt

കും​സാ​ർ ഗ്രാ​മ​ത്തി​ൽ​നി​ന്നു​ള്ള കാ​ഴ്ച

ഖ​സ​ബ്: മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ലെ കും​സാ​ർ ഗ്രാ​മ​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഖു​വൈ​ർ പ്ര​ദേ​ശ​ത്തെ സം​യോ​ജി​ത ഭ​വ​ന​പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ന്നു. രാ​ജ​കീ​യ ഉ​ത്ത​ര​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. സം​യോ​ജി​ത ഭ​വ​ന പ​ദ്ധ​തി​യെ കും​സാ​ർ ഗ്രാ​മ​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പ​ർ​വ​ത-​തീ​ര​ദേ​ശ റോ​ഡ് പ​ദ്ധ​തി ഭ​വ​ന, ന​ഗ​രാ​സൂ​ത്ര​ണ മ​ന്ത്രാ​ല​യം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. പ​ദ്ധ​തി​യു​ടെ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്​.

കും​സാ​ർ ഗ്രാ​മ​ത്തി​ൽ​നി​ന്നു​ള്ള അ​ർ​ഹ​രാ​യ ആ​ളു​ക​ൾ​ക്കാ​യി 20 ഭ​വ​ന യൂ​നി​റ്റു​ക​ളു​ടെ നി​ർ​മാ​ണ​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മൂ​ന്ന്​ നി​ക്ഷേ​പ സൈ​റ്റു​ക​ൾ, 150 റെ​സി​ഡ​ൻ​ഷ്യ​ൽ പ്ലോ​ട്ടു​ക​ൾ, 14 ഇ​ൻ​ഡ​സ്ട്രി​യ​ൽ പ്ലോ​ട്ടു​ക​ൾ, ഒ​രു സ​ർ​ക്കാ​ർ സ്കൂ​ൾ, ഒ​രു ആ​രോ​ഗ്യ കേ​ന്ദ്രം, ഒ​രു പൊ​തു കൗ​ൺ​സി​ൽ, ഒ​രു മ​സ്ജി​ദ് എ​ന്നി​വ​യാ​ണ്​ പ​ദ്ധ​തി​യി​ൽ വ​രു​ന്ന​ത്.

മ​ലി​ന​ജ​ല ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റ്, ജ​ല​ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റ്, ഇ​ല​ക്ട്രി​ക്ക​ൽ ട്രാ​ൻ​സ്‌​ഫോ​ർ​മ​റു​ക​ൾ​ക്കും പൊ​തു പാ​ർ​ക്കി​ങ്ങി​നു​മാ​യി 11 സൈ​റ്റു​ക​ൾ എ​ന്നി​വ​യും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്.

കും​സാ​ർ ഗ്രാ​മം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വി​ക​സ​ന പ​ദ്ധ​തി​ക​ൾ മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ൽ ന​ട​പ്പി​ലാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന്​ മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ലെ ഹൗ​സി​ങ്​ ആ​ൻ​ഡ് അ​ർ​ബ​ൻ പ്ലാ​നി​ങ്​ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ എ​ൻ​ജി​നീ​യ​ർ അ​ലി അ​ൽ മ​ഷാ​നി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsHousing ProjectKumzar Village
News Summary - Integrated housing project in Kumzar in progress
Next Story