മസ്കത്ത്: മസ്കത്തിെൻറ ചില ഭാഗങ്ങളിൽ കഴിഞ്ഞ രണ്ട് ദിവസമായി ഇൻറർനെറ്റ് വേഗം കുറഞ്ഞത് ഒാഫിസുകളുടെ പ്രവർത്തനത്തെ ബാധിച്ചു. നിരവധി പേർക്കാണ് ഇൻറർനെറ്റ് വേഗക്കുറവ് പ്രയാസമുണ്ടാക്കിയത്. ഒമാൻ ടെലിെൻറ നവീകരണ പ്രവർത്തനത്തെ തുടർന്നാണ് വേഗം കുറഞ്ഞതെന്നാണ് കരുതുന്നത്.
ഫൈബർ ഒപ്റ്റിക്സ് ശൃംഖലയുമായി ബന്ധപ്പെട്ട ജോലികളാണ് നടന്നുവരുന്നത്. വേഗക്കുറവ് സ്കൂൾ ഒാൺലൈൻ ക്ലാസുകളെയും കുട്ടികളൂടെ ഒാൺലൈൻ പരീക്ഷകളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. വേഗക്കുറവ് കാരണം പലർക്കും ഫയലുകൾ ഡൗൺേലാഡ് ചെയ്യാനും അയക്കാനുമൊക്കെ ഒരുപാട് സമയമെടുക്കുന്നുണ്ട്. പ്രശ്നപരിഹാരത്തിന് ഒമാൻ ടെല്ലിൽ വിളിെച്ചങ്കിലും പ്രതികരണമില്ലെന്നാണ് ഉപഭോക്താക്കൾ പറയുന്നത്.
ഇൻറർനെറ്റില്ലാതെ ഒാഫിസുകളും മറ്റും പ്രവർത്തിക്കാൻ കഴിയാത്ത കാലമാണിത്. കോവിഡ് പ്രതിസന്ധി കാരണം വീട്ടിലിരുന്നു േജാലി ചെയ്യുന്നവരും നിരവധിയാണ്. വ്യാപാരമടക്കം എല്ലാ ഇടപാടുകളും ഇൻറർനെറ്റ് വഴിയാണ് നടക്കുന്നത്. ഫയലുകർ അപ്ലോഡ് ചെയ്യാനും ഡൗൺലോഡ് ചെയ്യാനും മണിക്കൂറുകൾ എടുക്കുന്നത് ഒാഫിസ് പ്രവർത്തനത്തെ ബുദ്ധിമുട്ടിലാക്കുന്നതായി റൂവി എം.ബി.ഡി മേഖലയിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരൻ പറഞ്ഞു. ഒാൺലൈൻ ക്ലാസുകൾ ഇൻറർനെറ്റ് വേഗത്തിലെ കുറവുമൂലം പലപ്പോഴും ബഫർ ആവുകയാണ്. സ്കൂളിൽ നടക്കുന്ന ഒാൺൈലൻ പരീക്ഷകളെയും ഇൻറർനെറ്റ് വേഗക്കുറവ് പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇന്ത്യൻ സ്കൂളുകളിലെ പ്ലസ് വൺ കുട്ടികൾക്ക് ഇേപ്പാൾ
ഒാൺലൈൻ പരീക്ഷ നടക്കുന്നുണ്ട്. ഒമാൻടെൽ ഇൻറർനെറ്റ് വേഗക്കുറവ് കാരണം ചില വിദ്യാർഥികൾ േഫാണുകളിലാണ് പരീക്ഷ അറ്റൻഡ് ചെയ്തത്. അതിനിടെ പ്രതിസന്ധി മറികടക്കാൻ ചിലർ ഫൈബർ ഒപ്റ്റിക്കൽ സേവനവും ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാൽ, സാധാരണ ഇൻറർനെറ്റിനെക്കാൾ ചെലവേറിയതിനാൽ സാമ്പത്തിക പ്രതിസന്ധി കാരണം പലരും മടിച്ചുനിൽക്കുകയാണ്. വേഗം കൂടുതലായതിനാൽ ഇത് സ്വീകാര്യത നേടുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.