സലാല: ഇന്ത്യൻ സ്കൂൾ സലാലയുടെ 40ാം വാർഷികാഘോഷ ഭാഗമായി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. ഖത്തർ ലോകകപ്പിന്റെ പശ്ചാത്തലത്തിൽ സംഘടിപ്പിച്ച മത്സരം രണ്ടു വിഭാഗങ്ങളിലായാണ് നടന്നത്.വിദ്യാർഥികളുടെ മത്സരത്തിൽ 35 ടീമുകളാണ് പങ്കെടുത്തത്. വാശിയേറിയ മത്സരത്തിനൊടുവിൽ ഗോൾ കീപ്പർ ഷഹസറിന്റെ മികവിൽ വൽ ഹല്ല ടീം വിജയികളായി. സുഫാർ എഫ്.സിയാണ് രണ്ടാമതെത്തിയത്. എസ്.എം.സി കോ കൺവീനർ നവനീത കൃഷ്ണൻ മത്സരം ഉദ്ഘാടനം ചെയ്തു.
രക്ഷിതാക്കൾക്കും പൂർവ വിദ്യാർഥികൾക്കുമായി സംഘടിപ്പിച്ച മത്സരം രാത്രി പത്തിനാണ് ആരംഭിച്ചത്. വിവിധ ക്ലബുകളെയും സാംസ്കാരിക സംഘടനകളെയും പ്രതിനിധാനം ചെയ്ത് 14 ടീമുകളാണ് പങ്കെടുത്തത്. ബ്രദേഴ്സ് എഫ്.സിയെ പരാജയപ്പെടുത്തി സാപിൽ എഫ്.സി വിജയികളായി. മൂന്നാം സ്ഥാനം അൽ കിയാൻ എഫ്.സിയും കരസ്ഥമാക്കി.
മുഹമ്മദ് ഫഹീമിനെ മികച്ച ഗോൾ കീപ്പറായി തിരഞ്ഞെടുത്തു. മാനേജിങ് കമ്മിറ്റിയംഗം യാസർ മുഹമ്മദ് മത്സരം ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് സ്കൂൾ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് ഡോ. സയ്യിദ് അഹ്സൻ ജമീൽ, പ്രിൻസിപ്പൽ ദീപക് പഠാങ്കർ, എസ്.എം.സി ട്രഷറർ ഡോ. അബൂബക്കർ സിദ്ദീഖ്, എസ്.എം.സി കൺവീനർ ഡോ. മുഹമ്മദ് യൂസുഫ്, എസ്.എം.സി അംഗങ്ങളായ ഡോ. ഷാജി പി. ശ്രീധർ, മുഹമ്മദ് ജാബിർ ഷരീഫ്, പ്രത്യേക ക്ഷണിതാവ് സബീഹ നഹീദ് അലി, ഇഹ്സാൻ സിദ്ദീഖ്, യൂസുഫ് മമ്മൂട്ടി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.പ്രിൻസിപ്പൽ ദീപക് പഠാങ്കർ, അസി. വൈസ് പ്രിൻസിപ്പൽമാരായ വിപിൻ ദാസ്, അനീറ്റ റോസ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.