പു​തു​ഗാ​യ​ക​ർ​ക്ക് ഉ​യ​ർ​ന്നു​വ​രാ​ൻ നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ -ജാ​സി ഗി​ഫ്​​റ്റ്​

മസ്കത്ത്: പുതുഗായകർക്ക് ഉയർന്നുവരാൻ ഇന്ന് ധാരാളം അവസരങ്ങൾ ലഭ്യമാണെന്ന് സംഗീത സംവിധായകൻ ജാസി ഗിഫ്റ്റ്. മുൻകാലങ്ങളിൽ സിനിമയിൽ പാടിയാൽ മാത്രമേ പുതു ഗായകർക്ക് ശ്രദ്ധേയരാകാനും മുൻനിരയിലേക്ക് എത്താനും സാധിക്കുമായിരുന്നുള്ളൂ. ഇന്ന് നവമാധ്യമങ്ങൾ ഇവർക്ക് വലിയ അവസരമാണ് തുറന്നുനൽകുന്നത്. ഇത്തരത്തിൽ ഉയർന്നുവന്ന ഗായകർ ഇന്ന് അംഗീകരിക്കപ്പെട്ടുതുടങ്ങിയതായും മസ്കത്തിൽ യൂനിക്ക് ഡയമണ്ട് എൻറർടെയിൻമ​െൻറ് സംഘടിപ്പിക്കുന്ന ‘ഫോർ ദി പീപ്പിൾ’ സംഗീതപരിപാടിയിൽ പങ്കെടുക്കാൻ എത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.  ഒരു സിനിമക്ക് ഒരു സംഗീത സംവിധായകൻ എന്നത് ഇന്ന് ഒരു കൂട്ടം സംഗീത സംവിധായകർ എന്ന രീതിയിലേക്ക് മാറിയിരിക്കുന്നു. മുമ്പ് ഒരു ഗാനം മറ്റൊരു ഗാനത്തി​െൻറ അനുകരണം ആകുന്നത് മോശം കാര്യമായാണ് കണ്ടിരുന്നത്.

എന്നാൽ, ഇന്ന് അതും അംഗീകരിക്കപ്പെട്ടുതുടങ്ങിയിരിക്കുന്നു. ഇനി നാളെ അനുകരണമാവേണം എന്ന് നിർബന്ധം പിടിച്ചേക്കാം. ഒരു ഗാനത്തി​െൻറ അവകാശം പലർക്കും ഉണ്ടെന്ന് പറഞ്ഞ ജാസി ഗിഫ്റ്റ്  റോയൽറ്റി വിവാദത്തെക്കുറിച്ച് കൃത്യമായ നിലപാട് വ്യക്തമാക്കിയില്ല. ത​െൻറ എക്കാലത്തെയും ഹിറ്റ് ഗാനമായ ‘ലജ്ജാവതിക്ക്’ ശേഷം നിരവധി അവസരങ്ങൾ വന്നെങ്കിലും പിന്നീട് മറ്റു ഭാഷകളിൽ കൂടി ശ്രദ്ധ കേന്ദ്രീകരിച്ചതിനാലാണ് മലയാളത്തിൽ സജീവമല്ലാത്തതെന്നും അദ്ദേഹം പറഞ്ഞു. പ്രശസ്ത  ടെലിവിഷൻ ഹാസ്യതാരം ബിനു അടിമാലി, ചലച്ചിത്ര താരം ശാലിൻ സോയ, ജിൻജിത്, രഞ്ജിത്ത് മുൻഷി, ഗിരിജ ബേക്കർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ഇന്ന് വൈകീട്ട് 7.30ന് അൽ ഫലാജ് ഹോട്ടലിലാണ് പരിപാടി. 

Tags:    
News Summary - Jassie Gift

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.