ഇബ്ര: ഇബ്ര ഇന്ത്യൻ സ്കൂളിൽനിന്ന് പത്താം ക്ലാസിലും പ്ലസ്ടുവിലും ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികൾക്ക് ജവഹർ ബാൽ മഞ്ച് അവാർഡുകൾ വിതരണം ചെയ്തു. പ്ലസ്ടുവിന് ഉന്നത വിജയം കരസ്ഥമാക്കിയ ഇഷാത് ജഹാൻ നൂർ ജൂയി, ഫായിസ അക്തർ, സാന്ദ്ര കേളോത്ത് എന്നിവർക്ക് ഒ.ഐ.സി.സി ഇബ്ര പ്രസിഡൻറ് തോമസ് ചെറിയാൻ അവാർഡുകൾ നൽകി.
പത്താം ക്ലാസിൽ ഉയർന്ന വിജയം നേടിയ നിർമൽ മാത്യു, സ്വരാഗ് പടിയൻകുന്നത്ത്, മുഹമ്മദ് ഫർഹാൻ എന്നിവർക്ക് ഒ.ഐ.സി.സി വൈസ് പ്രസിഡൻറ് പി.എം. ഷാജിയും ജവഹർബാൽ മഞ്ച് ഒമാൻ ചെയർമാൻ സജി മേനാത്തും അവാർഡുകൾ നൽകി. യു.ഡി.എഫ് ഒമാൻ ഇബ്ര കൺവീനർ എം.ജെ. സലിം, ജവഹർ ബാൽ മഞ്ച് വൈസ് ചെയർമാൻ ബിനോജ്, കോഒാഡിനേറ്റർമാരായ ബിബിൻ ജോർജ്, നഹാസ്, ജയസജീവ്, ശരണ്യ ബിനോജ്, സീനത്ത് മെഹബൂബ് എന്നിവർ അവാർഡ് ജേതാക്കൾക്ക് ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.