മസ്കത്ത്: ജവഹർ ബാൽ മഞ്ച് ദേശീയ കമ്മിറ്റി ആഭിമുഖ്യത്തിൽ നടത്തിയ അന്താരാഷ്ട്ര വെബിനാറിൽ ഒ.ഐ.സി.സി ഒമാൻ ഇബ്ര ജവഹർ ബാൽ മഞ്ചിലെ കുട്ടികളും പങ്കുചേർന്നു. മുൻ കേരള ബാലാവകാശ കമീഷൻ ചെയർപേഴ്സൻ ശോഭ കോശി വെബിനാർ ഉദ്ഘാടനം ചെയ്തു.
വിദ്യാർഥികളിൽ വർധിക്കുന്ന ആത്മഹത്യകളും മാനസിക സംഘർഷങ്ങളും പഠനഭാരവും സമൂഹത്തിൽ നിന്നും കുടുംബാന്തരീക്ഷത്തിൽ നിന്നും ഉണ്ടാകുന്ന സമ്മർദങ്ങളും സംബന്ധിച്ച് അധ്യാപകനും മനോരോഗവിദഗ്ധനും എഴുത്തുകാരനുമായ ഡോ. അരുൺ ബി. നായർ ക്ലാസെടുത്തു. കുട്ടികൾക്ക് സംശയനിവാരണത്തിനും അവസരമുണ്ടായിരുന്നു.
ബാൽമഞ്ച് ദേശീയ ചെയർമാൻ ഡോ. ജി.വി. ഹരി, എ.ഐ.സി.സി സെക്രട്ടറി കൃഷ്ണ അലുവരു, യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡൻറ് ബി.വി. ശ്രീനിവാസ്, രമ്യ ഹരിദാസ് എം.പി എന്നിവർ സംസാരിച്ചു. ജവഹർ ബാൽ മഞ്ച് ഇബ്ര ടീമിന് ചെയർമാൻ സജി മേനാത്ത്, വൈസ് ചെയർമാൻ ബിനോജ്, കോഓഡിനേറ്റർമാരായ എം.ജെ. സലിം, ബിബിൻജോർജ്, അധ്യാപകരായ ജയസജീവ്, ശരണ്യ ബിനോജ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.