മസ്കത്ത്: ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗുമായി ജോണ്‍ ബ്രിട്ടാസ് എം.പി കൂടിക്കാഴ്ച നടത്തി. ഒമാനിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സമൂഹം നിരവധി പ്രയാസങ്ങള്‍ നേരിടുന്നുണ്ടെന്നു ബ്രിട്ടാസ് അംബാസഡറോട് ഉണര്‍ത്തി.
സന്ദര്‍ശക വിസയില്‍ എത്തുന്ന ഗാര്‍ഹിക തൊഴിലാളികളാണ് കൂടുതല്‍ ചൂഷണത്തിന് ഇരയാകുന്നത്. ഇന്ത്യയില്‍നിന്ന് സന്ദര്‍ശക വിസയില്‍ ഒമാനിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടുവരുകയും പിന്നീട് അവര്‍ക്ക് ജോലിയോ താമസമോ നല്‍കാതെ ദുരിതത്തിലാകുന്ന ഒട്ടേറെ സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നു ജോണ്‍ ബ്രിട്ടാസ് ഇന്ത്യന്‍ അംബാസഡറോട് പറഞ്ഞു.
ഇക്കാര്യം ശ്രദ്ധയില്‍ ഉണ്ടെന്നും എംബസി ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും അമിത് നാരംഗ് പറഞ്ഞു. ഇത്തരത്തില്‍പെട്ട നാനൂറോളം പേരെ കഴിഞ്ഞ എട്ടു മാസത്തിനുള്ളില്‍ ഇന്ത്യന്‍ എംബസി മുന്‍കൈയെടുത്തു നാട്ടിലെത്തിച്ചതായും അംബാസഡര്‍ എം.പിയോട് പറഞ്ഞു. പ്രയാസത്തില്‍ ആകുന്നവരെ താമസിപ്പിക്കുന്ന ഷെല്‍ട്ടര്‍ സംവിധാനം വിപുലപ്പെടുത്തണമെന്നു ബ്രിട്ടാസ് അഭ്യർഥിച്ചു.
ഏതൊരു ഇന്ത്യക്കാരനും അംബാസഡറെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കാനുള്ള ഓപണ്‍ ഹൗസ് സംവിധാനം ഉള്‍പ്പെടെ എംബസി നടത്തുന്ന സാമൂഹിക ക്ഷേമ നടപടികള്‍ സ്വാഗതാര്‍ഹമാണെന്ന് ബ്രിട്ടാസ് ഇന്ത്യന്‍ അംബാസഡറെ അറിയിച്ചു. ലോക കേരള സഭാംഗവും പ്രവാസി ക്ഷേമ നിധി ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ പി.എം. ജാബിറും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.