മസ്കത്ത്: ഒമാനിലെ പ്രമുഖ മണി എക്സ്ചേഞ്ച് സ്ഥാപനമായ ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്റെ ഒമാനിലെ 33ാമത്തെയും ആഗോളതലത്തിൽ 70ാമത്തേയും ശാഖ ദോഫാർ ഗവർണറേറ്ററിലെ സലാലാ ചൗക്കിൽ തുറന്നു. സാലിഹ് മുഹമ്മദ് സാലിഹ് അഹമ്മദ് അൽ മർഹൂൺ ഉദ്ഘാടനം ചെയ്തു. സലാലയിലെ ജനങ്ങളിൽനിന്ന് തങ്ങൾക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന് ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ഒമാൻ ജനറൽ മാനേജർ നിക്സൺ ബേബി പറഞ്ഞു.
നിരവധി പ്രവാസികൾ തിങ്ങിപാർക്കുന്ന ചെറിയ നഗരമാണ് സലാല. ഈ നഗരത്തിലെ നാലാമത്തെ ബ്രാഞ്ച് ആണിത്. ഉപഭോക്താക്കൾക്ക് മികച്ച സേവനങ്ങളും ഉൽപന്നങ്ങളും നൽകാൻ എപ്പോഴും പ്രതിജ്ഞാബദ്ധരാണ്. ഒമാനിലെ എല്ലാ വിലായത്തുകളിലുംപെട്ട സൂപ്പർ ആൻഡ് ഹൈപ്പർമാർക്കറ്റുകളിൽ ഇനിയും ബ്രാഞ്ചുകൾ ആരംഭിക്കുമെന്നും ജോയ് ആലുക്കാസ് ഓപറേഷൻ മാനേജർ അൻസാർ ഷെന്താർ പറഞ്ഞു. 2025 ഓടെ അമ്പതു ബ്രാഞ്ച് തുടങ്ങുക എന്നതാണ് ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ഒമാൻ ഇപ്പോൾ ഉദ്ദേശിക്കുന്നത്.
മൊബൈൽ മണി ട്രാൻസ്ഫർ സൗകര്യവും യൂട്ടിലിറ്റി പേയ്മെന്റും ജനങ്ങൾക്കായി തുറന്നു കൊടുത്തു. ഇപ്പോൾ ജനങ്ങളിൽനിന്നും നല്ല പ്രതികരണമാണ് കിട്ടിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാർക്കറ്റിങ് മാനേജർ കെ. ഉനാസ്, ബിസിനസ് ഡെവലപ്മെന്റ് മാനേജർ വിവേക്, ജോയ് ആലുക്കാസ് എക്സ്ചേഞ്ച് യു.എ.ഇ എച്ച്.ആർ മാനേജർ പ്രിൻസ്, ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ഒമാൻ ഹ്യൂമൻ ഡെവലപ്മെന്റ് മാനേജർ ഫഹദ് അൽ അബ്സി തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ചടങ്ങിൽ പങ്കെടുത്തു.നിലവിൽ, പണം അയച്ച് മിനിറ്റുകൾക്കുള്ളിൽ അക്കൗണ്ടിൽ പണം, വിദേശ കറൻസി ഇടപാട്, മൊബൈൽ പണം കൈമാറ്റം എന്നിവ ഉൾപ്പെടെ എല്ലാ സേവനങ്ങളും ഉപഭോക്താക്കൾക്ക് ജോയ് ആലുക്കാസ് എക്സ്ചേഞ്ച് നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.