മസ്കത്ത്: ഒമാനിലെ പ്രമുഖ പണമിടപാട് സ്ഥാപനമായ ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്‍റെ ശാഖ ബുറൈമിയിൽ പ്രവർത്തനം തുടങ്ങി. പുതിയ ശാഖ ജോയ് ആലുക്കാസ് എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടർ ആന്‍റണി ജോസ് ഉദ്ഘാടനം ചെയ്തു. ഒമാൻ ജനറൽ മാനേജർ നിക്സൺ ബേബി, യു.എ.ഇ ജനറൽ മാനേജർ പുന്നൂസ്, ഒമാൻ ഓപറേഷൻസ് മാനേജർ അൻസാർ ഷെന്തർ, സീനിയർ ബിസിനസ് ഡെവലപ്‌മെന്‍റ് ഓഫിസർ വിവേക് വർഗീസ്, മാർക്കറ്റിങ് മാനേജർ കെ. യൂനുസ്, ബുറൈമി ബ്രാഞ്ച് മാനേജർ ഗ്ലാഡ്‌സൺ എന്നിവർ പങ്കെടുത്തു.
കൂടുതൽ ജനങ്ങളിലേക്ക് സർവിസ് എത്തിക്കുന്നതിന്‍റെ ഭാഗമയി എല്ലാ ഗവർണറേറ്റുകളിലും ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്‍റെ സേവനം ഉടൻ ലഭ്യമാകുമെന്ന് മാനേജിങ് ഡയറക്ടർ ആന്‍റണി ജോസ് പറഞ്ഞു. ഈ വർഷം എട്ട് പുതിയ ബ്രാഞ്ചുകൾ വിവിധ ഗവർണറേറ്റുകളിലായി പ്രവർത്തനം ആരംഭിക്കും. വേഗത്തിലും മിതമായ നിരക്കിലും ജനങ്ങൾക്ക് സേവനം എത്തിക്കുക എന്നതാണ് ലക്ഷ്യം. 2024 ആകുന്നതോടെ ഒമാനിലെ മൊത്തം ബ്രാഞ്ചുകളുടെ എണ്ണം 50 ആക്കി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.