സുഹാർ: കൈരളി ഖാബുറയുടെ ഈ വർഷത്തെ ഓണം-ഈദ് ഫെസ്റ്റ് സനായയിലെ ലെജെന്റ് ഹാളിൽ നടന്നു. ഘോഷയാത്രയോടെ തുടങ്ങിയ പരിപാടി ജനപങ്കാളിത്തം കൊണ്ടും വ്യത്യസ്ത കലാരൂപങ്ങൾകൊണ്ടും ശ്രദ്ധേയമായി.
ഓണസദ്യയിൽ നിരവധി ആളുകൾ പങ്കെടുത്തു. നാട്ടിൽനിന്ന് കൊണ്ടുവന്ന പാചകവിദഗ്ധൻ ആലപ്പുഴ സ്വദേശി അനീഷ് ഒരുക്കിയ സദ്യവിഭവങ്ങൾകൊണ്ടും രുചികൊണ്ടും നാട്ടിലെ ഓണത്തെ ഓർമിപ്പിച്ചു. നിരവധി കലാരൂപങ്ങൾ അരങ്ങേറി. പുരുഷന്മാരുടെയും സ്ത്രീകളുടെയും ഒപ്പന, കോൽക്കളി, തിരുവാതിരക്കളി, സിനിമാറ്റിക് ഡാൻസ് എന്നിങ്ങനെ വൈവിധ്യമാർന്ന കലാമത്സരങ്ങളും കസേരകളിയും അരങ്ങേറി. കുട്ടികളും പുരുഷന്മാരും സ്ത്രീകളും മാറ്റുരച്ച വടംവലി മത്സരം ആഘോഷത്തിന്റെ വീറും വാശിയും നിലനിർത്തി. സാംസ്കാരിക സമ്മേളനം മലയാളം മിഷൻ ഒമാൻ കോഓഡിനേറ്റർ അനു ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സൂരജ്, രാമചന്ദ്രൻ താനൂർ, തങ്കം കവിരാജ്, തമ്പാൻ തളിപ്പറമ്പ് എന്നിവർ സംസാരിച്ചു. കെ.വി. രാജേഷ് സ്വാഗതവും രാകേഷ് കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.