സലാല: കൈരളി സലാല നെസ്റ്റോ ഹൈപ്പർ മാർക്കറ്റുമായി ചേർന്ന് സലാലയിൽ ക്രിസ്മസ്-പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. ഔഖത്തിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ നടന്ന പരിപാടി എംബസി കോൺസുലാർ ഏജന്റ് ഡോ. സനാതനൻ ഉദ്ഘാടനം ചെയ്തു. കൈരളി പ്രസിഡന്റ് ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സിജോയ് പേരാവൂർ, ഷമീന അൻസാരി എന്നിവർ സംബന്ധിച്ചു. അഹമ്മദ് സാലം അൽ റവാസ്, രാകേഷ് കുമാർ ജാ, ഹേമ ഗംഗാധരൻ, എ.കെ. പവിത്രൻ, ഡോ. ഷാജി പി. ശ്രീധർ, കെ.കെ. രമേഷ് കുമാർ, വിപിൻ ദാസ് എന്നിവർ ആശംസകൾ നേർന്നു. മാർഗംകളി, വിവിധ നൃത്തങ്ങൾ, കരോൾ ഗാനങ്ങൾ, ഗാനമേള എന്നിവ അരങ്ങേറി. ഡോക്ടറേറ്റ് നേടിയ ഹൃദ്യ എസ്. മേനോന് ചടങ്ങിൽ ഉപഹാരം നൽകി.
കലാപ്രവർത്തകർക്ക് നെസ്റ്റോ മാനേജർമാരും കൈരളി ഭാരവാഹികളും ചേർന്ന് ഉപഹാരങ്ങൾ നൽകി. കൺവീനർ സുരേഷ് പി. രാമൻ നേതൃത്വം നൽകി. ആഘോഷ പരിപാടിയിൽ നിരവധി പേർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.