മസ്കത്ത്: കല്യാൺ ജൂവല്ലേഴ്സ് മസ്ക്കത്തിലെ റുവി ഹൈസ്ട്രീറ്റിലുള്ള ലുലു സൂക്കിൽ പുതിയ ഷോറൂം തുറന്നു.
ഷോറൂമിെൻറ ഉദ്ഘാടനം കല്യാൺ ജൂവല്ലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമനും എക്സിക്യൂട്ടീവ് ഡയറക്ടർമാരായ രമേഷ് കല്യാണരാമനും രാജേഷ് കല്യാണരാമനും ചേർന്ന് വിർച്വലായി നിർവഹിച്ചു. ഉദ്ഘാടനത്തിെൻറ ഭാഗമായി സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 25 ശതമാനം വരെ കാഷ്ബാക്ക് അടക്കം മെഗാ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഡയമണ്ട് ആഭരണങ്ങൾക്ക് 20 ശതമാനം വരെ കാഷ്ബാക്കും പ്രഷ്യസ് സ്റ്റോൺ/അൺകട്ട് ആഭരണങ്ങൾക്ക് സ്റ്റോൺ നിരക്കിൽ 20 ശതമാനം വരെ കാഷ്ബാക്കും ലഭിക്കും.
ഉപയോക്താക്കൾക്ക് ആഭരണങ്ങൾ വാങ്ങുമ്പോൾ അവർക്ക് പരമാവധി മൂല്യം ലഭ്യമാക്കുന്ന ഈ കാഷ്ബാക്ക് സൗകര്യം നവംബർ 20 വരെ ഒമാനിലെ എല്ലാ ഷോറൂമുകളിലും ലഭ്യമാകും. കൂടാതെ, ഉപയോക്താക്കൾക്ക് സ്വർണത്തിെൻറ നിരക്കിൽ സംരക്ഷണം നൽകുന്ന ഗോൾഡ്റേറ്റ് െപ്രാട്ടക്ഷൻ ഓഫറും പ്രയോജനപ്പെടുത്താം. വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെത്തുകയുടെ പത്ത് ശതമാനം മുൻകൂട്ടി അടച്ച് നിലവിലുള്ള വിപണി നിരക്കിൽ ആഭരണങ്ങൾ ബുക്ക് ചെയ്യാം. ആഭരണം വാങ്ങുമ്പോൾ ആ ദിവസത്തെയോ ബുക്ക് ചെയ്ത ദിവസത്തെയോ നിരക്കിൽ കുറവേതാണോ അതായിരിക്കും വിലയായി ഈടാക്കുക. ഒമാനിൽ പുതിയ ഷോറൂം ആരംഭിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ടി.എസ്. കല്യാണരാമൻ പറഞ്ഞു. എല്ലാ സ്വർണാഭരണങ്ങൾക്കും കല്യാണിെൻറ നാല് തലത്തിലുള്ള അഷ്വറൻസ് സാക്ഷ്യപത്രം ലഭിക്കും. എല്ലാ ആഭരണങ്ങളും നിരവധി തവണ പരിശോധനക്ക് വിധേയമാക്കുന്നതാണെങ്കിലും ഉപയോക്താക്കൾക്ക് മാറ്റിവാങ്ങുമ്പോഴോ വിൽപ്പന നടത്തുമ്പോഴോ ഇൻവോയിസിൽ നല്കിയിരിക്കുന്ന മൂല്യം ഉറപ്പു നല്കുന്നതാണ് നാല് തലത്തിലുള്ള അഷ്വറൻസ് സാക്ഷ്യപത്രം.
കൂടാതെ ജീവിതകാലം മുഴുവൻ കല്യാൺ ജൂവല്ലേഴ്സിെൻറ രാജ്യത്തെ ഏത് ഷോറൂമിൽനിന്നും സൗജന്യമായി മെയിൻറനൻസ് നടത്തുന്നതിന് ഉറപ്പുനൽകുമെന്നും അദ്ദേഹം കൂടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.