മസ്കത്ത്: ബാഡ്മിന്റണ്‍ കളിക്കാരുടെ കൂട്ടായ്മയായ കേരള സ്മാഷേഴ്സ് റൂവി സംഘടിപ്പിക്കുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സെപ്റ്റംബർ എട്ടിന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പതുവരെ ഗാല മസ്കത്ത് ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ ആയിരിക്കും മത്സരങ്ങൾ. ടൂര്‍ണമെന്റിന്റെ നാലാം പതിപ്പാണ് ഇത്തവണ നടക്കുന്നത്. നാല് വിഭാഗങ്ങളിലായി നോക്കൗട്ട് റൗണ്ടിലാണ് മത്സരങ്ങള്‍. ആദ്യ വിഭാഗമായ പ്രീമിയര്‍ വിഭാഗത്തില്‍ മസ്കത്തിലെ മുന്‍നിര താരങ്ങളാണ് ഏറ്റുമുട്ടുക. മെന്‍സ് ‘എ, മിക്സഡ് ഡബിള്‍സ് എന്നീ വിഭാഗങ്ങള്‍ക്ക് പുറമെ 45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് വെറ്ററന്‍ വിഭാഗത്തിലും മത്സരങ്ങള്‍ ഉണ്ട്. ഒമാനില്‍ റസിഡന്റ്സ് കാര്‍ഡുള്ള ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.
വിജയികള്‍ക്ക് കാഷ് അവാര്‍ഡും ട്രോഫിയും മറ്റു സമ്മാനങ്ങളും ലഭിക്കും. ഇതിനകം എഴുപതോളം ടീമുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും നൂറിലേറെ ടീമുകളുടെ പ്രാതിനിധ്യം പ്രതീക്ഷിക്കുന്നുണ്ടെന്നും സംഘാടകര്‍ പറഞ്ഞു. താമസിയാതെ ജി.സി.സി രാജ്യങ്ങളിലെ മികച്ച ബാഡ്മിന്റണ്‍ താരങ്ങളെ ഉള്‍പ്പെടുത്തി ടൂര്‍ണമെന്റ് സംഘടിപ്പിക്കുമെന്നും അതോടൊപ്പം കേരളം സ്മാഷേഴ്സ് റൂവിക്ക് സ്വന്തമായുള്ള ബാഡ്മിന്റണ്‍ കോര്‍ട്ടും ഉടന്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ടീമിന്റെ ഔദ്യോഗിക ജഴ്സി സാംസണ് ചടങ്ങില്‍ പ്രകാശനം ചെയ്തു. കേരള സ്മാഷേഴ്സ് റൂവി പ്രസിഡന്റ് റിയാസ്, വൈസ് പ്രസിഡന്റ് സക്കറിയ, സെക്രട്ടറി അജ്നാസ്, ജോയന്റ് സെക്രട്ടറിമാരായ രാജേഷ്, ഷാനിത്, ട്രഷറര്‍ ജലീല്‍, ടൂര്‍ണമെന്റ് കോഓഡിനേറ്റര്‍മാരായ, എബിന്, മോനി, ദുല്‍കിഫിലി, താജു, നൗഫല്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.