മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗത്തിെൻറ ശാസ്ത്ര സാങ്കേതിക വിഭാഗമായ മസ്കത്ത് സയൻസ് ഫെസ്റ്റ് ഒമാനിലെ വിദ്യാർഥികള്‍ക്കായി ശാസ്ത്രമേളയും സയൻസ് പ്രൊജക്ടുകളുടെ പ്രദര്‍ശനവും മത്സരവും സംഘടിപ്പിച്ചു. ഒാൺലൈനിൽ നടന്ന പരിപാടി പ്രശസ്ത ശാസ്ത്രജ്ഞനും സെന്‍ട്രല്‍ പഞ്ചാബ് യൂനിവേഴ്സിറ്റി അസി.പ്രൊഫസറുമായ ഡോ.ഫെലിക്സ് ബാസ്റ്റ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ ചെയര്‍മാന്‍ ഡോ. സതീഷ് നമ്പ്യാര്‍, സജി എബ്രഹാം, ഇന്ത്യൻ സ്കൂൾ മുൻ ബോർഡ് ചെയർമാൻ വിൽസൺ ജോർജ് എന്നിവർ പരിപാടികൾക്ക് ആശംസകള്‍ അറിയിച്ചു.
പരിപാടിയുടെ ഭാഗമായി െഎ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ പി.എം സിദ്ധാർഥൻ 'ബഹിരാകാശത്തെ ജീവിതം' എന്ന വിഷയത്തെ കുറിച്ചും ബി.എ.ആര്‍.സിയിലെ ശാസ്ത്രജ്ഞൻ കെ ജയരാജൻ 'ന്യൂക്ലിയർ റേഡിയേഷനുകളും അതിെൻറ പ്രയോഗങ്ങളും' എന്ന വിഷയത്തിലും വെബിനാറുകള്‍ നടത്തി.
മികച്ച പ്രൊജക്ടിനുള്ള ഒന്നാം സമ്മാനം ഇന്ത്യൻ സ്കൂൾ അല്‍ ഗൂബ്രയിലെ നിതിൻ സെന്തിൽനാഥന്‍ നേടി. ദാർസൈത്ത് ഇന്ത്യൻ സ്കൂളിലെ സഹാന സന്ദേശ് കുമാർ, പവനാജ് സന്ദേശ് കുമാർ എന്നിവർ രണ്ടാമതെത്തിയപ്പോൾ മുലദ ഇന്ത്യൻ സ്കൂളിലെ അനുപമ രാജ്റെഡ്ഡിഗിരിക്കാണ് മൂന്നാം സ്ഥാനം. കൂടാതെ ഏറ്റവും കൂടുതൽ ആളുകളെ ആകർഷിച്ച പ്രൊജക്ടിനുള്ള സമ്മാനം സൂർ ഇന്ത്യൻ സ്കൂളിലെ സഫാ അമീൻ, അമാൻ അമീൻ എന്നിവരും കരസ്ഥമാക്കി.
രണ്ട് ദിവസങ്ങളായി നടന്ന ശാസ്ത്രമേള അയ്യായിരത്തോളം പേരാണ് സന്ദര്‍ശിച്ചത്. ടച്ച് ക്യു ഓൺലൈൻ പ്ലാറ്റ്ഫോം ഉപയോഗിച്ച് നടത്തിയ പരിപാടിക്ക് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഭാവിയിലും ഇത്തരം പരിപാടികൾ വളരെ വിപുലമായ രീതിയിൽ സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു. ഒമാനിലെ ആദ്യത്തെ മണി എക്സ്ചേഞ്ച് ഗ്രൂപ്പായ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചായിരുന്നു പരിപാടിയുടെ മുഖ്യ പ്രായോജികര്‍. ജി.സി.സി.യിലെ പ്രധാന ഹോസ്പിറ്റൽ ശൃംഖലയായ അബീർ ഹോസ്പിറ്റൽ ആയിരുന്നു പരിപാടിയുടെ പ്രധാന സ്പോൺസർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.