മസ്കത്ത്: തെക്കൽ ശർഖിയ ഗവർണറേറ്റിലെ സൂർ വിലായത്തിൽ ഖോർ അൽ ബാത് പാലത്തിന്റെ പുനരുദ്ധാരണം പൂർത്തിയായി. ഒമാനിലെ ഒരേയൊരു തൂക്കുപാലമായ ഖോർ അൽ ബാത് പാലം 2009ലാണ് തുറന്നത്. നിലവിൽ പുതിയ ലൈറ്റുകൾ സജ്ജീകരിച്ച് കൂടുതൽ ആകർഷകമായ രീതിയിലാണ് പുനരുദ്ധാരണം നടത്തിയിട്ടുള്ളത്. 240 മീറ്റർ നീളമുള്ള പാലം സൂറിൽനിന്ന് അയ്ജയിലേക്കുള്ള യാത്ര 20 മിനിറ്റിൽനിന്ന് മൂന്ന് മിനിറ്റായി വെട്ടിക്കുറക്കുന്നതാണ്.
മനോഹരമായ കടൽക്കാഴ്ച സമ്മാനിക്കുന്നതിനാൽ വിനോദസഞ്ചാരികൾക്കും പ്രിയപ്പെട്ട പാലമാണിത്. ഒമാനിലെ മാത്രമല്ല, അറേബ്യൻ ഗൾഫിലെതന്നെ ഏറ്റവും പഴക്കം ചെന്ന തുറമുഖങ്ങളിലൊന്നാണ് സൂർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.