മസ്കത്ത്: തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് ഖരീഫ് സീസണിൽ ദോഫാർ ഗവർണറേറ്റിൽനിന്ന് 1,594 ആളുകളെ അറസ്റ്റ് ചെയ്തു. ജൂൺ 21 മുതൽ സെപ്റ്റംബർ 21വരെ നീണ്ടുനിന്ന ദോഫാർ ഖരീഫ് സീസണിൽ തൊഴിൽ മന്ത്രാലയം, ദോഫാർ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ലേബർ മുഖേന വിപുലമായ പരിശോധന കാമ്പയിൻ ആയിരുന്നു നടത്തിയിരുന്നത്.
അറസ്റ്റിലായവരിൽ ഒമാനികൾക്കായി നീക്കിവെച്ച പ്രഫഷനലുകളിൽ ജോലി ചെയ്യുന്ന 611 വ്യക്തികൾ ഉൾപ്പെടുന്നുണ്ട്. തൊഴിൽ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനു പുറമേ, ഒമാനി പൗരന്മാർക്ക് 600ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും മന്ത്രാലയത്തിന്റെ ശ്രമങ്ങൾ സഹായകമായി. മാന്യവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിൽ സഹകരിച്ചതിന് സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യ മേഖലയിലെ ബിസിനസുകൾക്കും മന്ത്രാലയം നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.