മസ്കത്ത്: ഓൺലൈൻ വ്യാപാരത്തിനായി ‘മറൂഫ് ഒമാൻ’ ഇ-കോമേഴ്സ് പ്ലാറ്റ്ഫോം നിലനിൽക്കുന്നുണ്ടെന്ന് ഓർമപ്പെടുത്തി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രമോഷൻ മന്ത്രാലയം. ഈ പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്താൻ ഇ-കോമേഴ്സ് ബിസിനസുകാരോട് മന്ത്രാലയം അഭ്യർഥിച്ചു. വാണിജ്യ വഞ്ചന, ചെറുക്കുക, വ്യാപാരിയുടെയും ഉപഭോക്താവിന്റെയും അവകാശങ്ങൾ സംരക്ഷിക്കുക, ഓൺലൈൻ സ്റ്റോറിന്റെ വിശ്വാസ്യത പ്രോത്സാഹിപ്പിക്കുക, വ്യാപാരികളും ലക്ഷ്യമിടുന്ന ഉപഭോക്താക്കളും തമ്മിലുള്ള ബന്ധം സുഗമമാക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.
ഇതിലൂടെ ഓൺലൈൻ സ്റ്റോർ രജിസ്റ്റർ ചെയ്യാനും വാണിജ്യ രജിസ്ട്രിയിലേക്ക് ലിങ്ക് ചെയ്യാനും വ്യാപാരികളെ പ്രാപ്തരാക്കും. ബിസിനസുകളെ ശാക്തീകരിക്കുകയും എല്ലാ ഉപയോക്താക്കൾക്കും സുരക്ഷിതവും വിശ്വസനീയവുമായ ഓൺലൈൻ ഷോപ്പിങ് അനുഭവം ഉറപ്പാക്കുകയും ചെയ്യുന്നതാണ് ഈ പ്ലാറ്റ്ഫോമെന്ന് മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.