മസ്കത്ത്: കാലാവസ്ഥാ വ്യതിയാനത്തിന്റെയും സൂനാമിയുടെയും അപകടങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവൽക്കരിക്കുന്നതിനായി ദേശീയ അടിയന്തര മാനേജ്മെന്റ് കമ്മിറ്റി (എൻ.സി.ഇ.എം) രാജ്യവ്യാപകമായി കാമ്പയിൻ തുടങ്ങുന്നു. ദോഫാർ ഗവർണറേറ്റിലാണ് കാമ്പയിന് തുടക്കമിടുന്നത്.
സെപ്റ്റംബർ 29മുതൽ ഒക്ടോബർ ഏഴുവരൊയയിരിക്കും കാമ്പയിൻ. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ വ്യതിയാനങ്ങളും സൂനാമി തിരമാലകളും മൂലമുണ്ടാകുന്ന അപകടസാധ്യതകളെക്കുറിച്ചുള്ള സാമൂഹിക അവബോധം വർധിപ്പിക്കുന്നതിന് ഈ സംരംഭം ശ്രമിക്കും. ദോഫാർ ഗവർണറേറ്റിലെ എല്ലാ വിലായത്തുകളിലും പ്രചാരണം നടത്തും.
പ്രാദേശിക കമ്യൂണിറ്റിയെ ലക്ഷ്യമിട്ട്, വിദ്യാഭ്യാസം, സമ്പദ്വ്യവസ്ഥ, സുരക്ഷ, കമ്യൂണിറ്റി ഇടപെടൽ എന്നിങ്ങനെ നാല് പ്രധാന മേഖലകളിൽ കാമ്പയിൻ ശ്രദ്ധ കേന്ദ്രീകരിക്കും. മീറ്റിങ്ങുകൾ, സെമിനാറുകൾ, പ്രായോഗിക വ്യായാമങ്ങൾ, അനുബന്ധ പ്രദർശനം, കൂടാതെ ബോധവത്കരണ ബുള്ളറ്റിനുകളുടെ വിതരണം എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളും നടത്തും.
ഇൻഫർമേഷൻ മന്ത്രാലയം, സിവിൽ ഏവിയേഷൻ അതോറിറ്റി, നാഷനൽ സെന്റർ ഫോർ എർലി വാർണിങ് ഓഫ് മൾട്ടിപ്പിൾ ഹാസാർഡ്സ്, സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി, ദോഫാർ ഗവർണറുടെ ഓഫിസ് എന്നിവയുൾപ്പെടെ നിരവധി പ്രധാന സംഘടനകളുടെ സഹകരണത്തോടെയാണ് ഈ കാമ്പയിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.