മസ്കത്ത്: കോവിഡ് ഭീതിയിൽ ആളുകൾ വീടുകളിൽ തന്നെ കഴിച്ചുകൂട്ടു കയാണ്. പലരുടെയും സർഗാത്മകത വിരിയുന്ന സമയം കൂടിയാണ് ഇത്. ഇക്കാ ര്യത്തിൽ മുതിർന്നവരെപ്പോലെ കുട്ടികളും മുന്നിലാണ്. തികച്ചും വേറിട ്ട ഒരു പരീക്ഷണവുമായാണ് ഇന്ത്യൻ സ്കൂൾ മസ്കത്തിലെ നാലാം ക്ലാസ് വി ദ്യാർഥിനിയായ മറിയവും, ഇന്ത്യൻ സ്കൂൾ വാദി അൽ കബീറിലെ ഒമ്പതാം ക്ലാസ ് വിദ്യാർഥിനിയായ ഗ്രേസും എത്തിയിരിക്കുന്നത്.
വീട്ടിൽതന്നെ ഇരിക്കുന്ന സമയത്ത് സർഗാത്മകത എങ്ങനെ വളർത്താം എന്നതിനൊപ്പം ശുചിത്വശീലം ഈ സാഹചര്യത്തിൽ വളർത്തേണ്ട കാര്യവുമാണ് ‘നിശ്ശബ്ദ പുസ്തകം’ എന്ന ആശയത്തിലൂടെ ഇവർ വ്യക്തമാക്കുന്നത്. ഏതാനും പേജുകൾ ഉള്ള പുസ്തകം വായിക്കാൻ അല്ല, മറിച്ച് അതിലെ ദൃശ്യങ്ങളിലൂടെ നല്ല ഒരു സന്ദേശം നൽകാനാണ് ശ്രമിക്കുന്നത്. പുസ്തകം മൊത്തം ഒരു വീടായി സങ്കൽപിച്ച് ഓരോ പേജും വീട്ടിലെ ഓരോ ഭാഗമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ആദ്യ പേജിൽ കിടപ്പുമുറിയാണ് കാണിച്ചിരിക്കുന്നത്. രാവിലെ ഉറക്കം ഉണരുന്ന കുട്ടി ജനലിലൂടെ ആകാശത്തെ കാണുന്നു. ശേഷം പ്രഭാത കൃത്യങ്ങൾക്കായി അടുത്ത പേജായ ശുചി മുറിയിൽ പോകുന്നു. അവിടെ ആദ്യം വസ്ത്രങ്ങൾ കഴുകുന്നു. പിന്നീട് ബ്രഷ് ചെയ്യുകയും കുളിക്കുകയും ചെയ്യുന്നു.
വാഷിങ് മെഷീൻ, ബ്രഷ്, പേസ്റ്റ്, പല്ല് ഇവയെല്ലാം പ്രത്യകം ഈ പേജിൽ ഉണ്ടാക്കിവെച്ചിട്ടുണ്ട്. ശേഷം ഒന്നാം പേജിലെ കിടപ്പു മുറിയിലെ അലമാരയിൽനിന്നും പുതിയ വസ്ത്രങ്ങൾ അണിഞ്ഞശേഷം തിരിച്ച് ശുചിമുറിയിൽ ചെന്ന് അലക്കിയ വസ്ത്രങ്ങൾ മറ്റൊരു പേജായ ബാൽക്കണിയിൽ ഉണക്കാൻ ഇടുന്നു. ശേഷം അടുത്ത പേജായ അടുക്കളയിൽ ചെന്ന് ആരോഗ്യകരമായ ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നു. തുടർന്ന് അടുത്ത പേജായ തോട്ടത്തിൽ ചെന്നു ചെടികൾക്ക് വെള്ളം നനക്കുന്നു.
തോട്ടത്തിൽ കായ്ച്ചുനിൽക്കുന്ന ഓറഞ്ച് മരത്തിൽ നിന്ന് ഓറഞ്ച് പറിച്ചെടുത്തു പോകുന്നു. ശേഷം ഉണങ്ങിയ വസ്ത്രങ്ങൾ കിടപ്പുമുറിയിലെ അലമാരയിൽ വെക്കുന്നത് വരെയാണ് പുസ്തകം ഉള്ളത്. അടുക്കളയിലെ ഓരോ ഉപകരണവും, തോട്ടത്തിൽ മരങ്ങളും അടക്കമുള്ള എല്ലാ ഉപകരണങ്ങളും പ്രതീകാത്മകമായി ഉണ്ടാക്കിയിട്ടുണ്ട്. വീടുകളിൽ കഴിയുന്ന സമയത്ത് ഇത്തരം ക്രിയാത്മക പ്രവൃത്തികളിൽ ഏർപ്പെടാനും, ഈ സമയത്ത് ശുചിത്വം പാലിക്കേണ്ടതിെൻറ ആവശ്യകതയും ഓർമിപ്പിച്ചാണ് വിഡിയോ അവസാനിക്കുന്നത്.
ഈ പുസ്തകത്തെക്കുറിച്ച് മറിയവും ഗ്രേസും വിശദീകരിക്കുന്ന ഒമ്പതു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ‘യൂ ട്യൂബിൽ’ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി ആളുകൾ കാണുകയും കുട്ടികളുടെ സർഗാത്മകതയെ അഭിനന്ദിച്ച് കമൻറുകൾ ഇടുകയും ചെയ്തിട്ടുണ്ട്. തൃപ്പൂണിത്തുറ അരയൻകാവ് സ്വദേശി സജിയുടെയും സോജിയുടെയും മകളാണ് മറിയം. അങ്കമാലി സ്വദേശി ഡേവിസിെൻറയും മെഴ്സിയുടെയും മകളാണ് ഗ്രേസ്. മസ്കത്തിലാണ് ഇരുകുടുംബങ്ങളും താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.