ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റ് ഗ്രൂ​പ്പാ​യ കെ.​എം ട്രേ​ഡി​ങ് സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ​നി​ന്ന്​

കെ.എം. ട്രേഡിങ് ഓണാഘോഷങ്ങൾക്ക് സമാപനം

മ​സ്‌​ക​ത്ത്: ഒ​മാ​നി​ലെ പ്ര​മു​ഖ ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റ് ഗ്രൂ​പ്പാ​യ കെ.​എം ട്രേ​ഡി​ങ്​ ‘ഈ ​ഓ​ണാ​ഘോ​ഷം കെ.​എം ട്രേ​ഡി​ങ്ങി​നൊ​പ്പം’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ക്ക് സ​മാ​പ​നം. ‘മ​ധു​ര​മാ​യ് പാ​ടാം മാ​ധു​ര്യം വി​ള​മ്പാം’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ അ​ല്‍ ഖു​വൈ​ര്‍ കെ.​എം ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ള്‍ പ​ങ്കെ​ടു​ത്തു. പാ​ട്ട് പാ​ടൂ സ​മ്മാ​ന​ങ്ങ​ള്‍ നേ​ടൂ, പാ​യ​സ​മേ​ള തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളോ​ടെ​യാ​ണ് കാ​മ്പ​യി​ന് പ​രി​സ​മാ​പ്തി​യാ​യ​ത്. അ​ര്‍ച്ച​ന പ്ര​സാ​ദ്, റു​ക്‌​സാ​ന ഹ​ര്‍ഷാ​ദ്, രേ​ഷ്മ സാ​ജി​ദ് എ​ന്നി​വ​ര്‍ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ ക​ര​സ്ഥാ​മാ​ക്കി.

ഒ​മാ​നി​ലെ പ്ര​മു​ഖ പാ​ച​ക വി​ദ​ഗ്ധ​രാ​യ തോ​മ​സ് ഉ​മ്മ​ന്‍, അ​ച്യു​താ​ന​ന്ദ ദാ​സ്, ജ​ലീ​ല്‍ എ​ന്നി​വ​ര്‍ വി​ധി​ക​ര്‍ത്താ​ക്ക​ളാ​യി. പാ​ട്ട് പാ​ടൂ സ​മ്മാ​ന​ങ്ങ​ള്‍ നേ​ടൂ എ​ന്ന മ​ത്സ​ര​ത്തി​ല്‍ നൂ​റോ​ളം പേ​രി​ല്‍നി​ന്ന് തി​ര​ഞ്ഞെ​ടു​ത്ത 12 പേ​ര്‍ക്കാ​ണ് ഗ്രാ​ന്‍ഡ് ഫി​നാ​ലെ​യി​ല്‍ അ​വ​സ​രം ല​ഭി​ച്ച​ത്. കെ.​എം ട്രേ​ഡി​ങ് ഒ​മാ​ന്‍ മാ​നേ​ജ്‌​മെ​ന്റ് ടീം, ​സ്റ്റാ​ഫ് എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി. മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത മു​ഴു​വ​ന്‍ പേ​ര്‍ക്കും ആ​ക​ര്‍ഷ​ക​മാ​യ നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.

ഇ​ത്ത​രം പ​രി​പാ​ടി​ക​ള്‍ക്ക് പൊ​തു​ജ​ന​ങ്ങ​ളി​ല്‍നി​ന്ന് ല​ഭി​ക്കു​ന്ന നി​റ​ഞ്ഞ പി​ന്തു​ണ​ക്ക് ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും കെ.​എം ട്രേ​ഡി​ങ് ഒ​മാ​ന്‍ മാ​നേ​ജ്‌​മെ​ന്റ് പ്ര​തി​നി​ധി​ക​ള്‍ അ​റി​യി​ച്ചു.

Tags:    
News Summary - K.M.-Trading-Onam-celebrations-are-concluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.