മസ്കത്ത്: കുവൈത്ത് അമീറിന്റെ ദ്വദിന സന്ദർശനത്തിന്റെ ഭാഗമായി മസ്കത്ത് നഗരത്തിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ റോയൽ ഒമാൻ പൊലീസ് പാർക്കിങ് നിയന്ത്രണം ഏർപ്പെടുത്തി. സുൽത്താൻ ഖാബൂസ് സ്ട്രീറ്റിലെ ബുർജ് അൽ സഹ്വ റൗണ്ട് എബൗട്ട് മുതൽ മസ്കത്ത് വിലായത്തുവരെയുള്ള (മത്ര ഓൾഡ് സിറ്റി) റോഡിന്റെ വശങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാണ് നിരോധനം എർപ്പെടുത്തിയിരിക്കുന്നത്.
പൊതുതാൽപര്യം കണക്കിലെടുത്ത് പൊലീസ് ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് ആർ.ഒ.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.