മസ്കത്ത്: സുൽത്താനേറ്റിൽ സമൂഹ മാധ്യമങ്ങൾ വഴിയുള്ള മാർക്കറ്റിങ്ങിന് ലൈസൻസ് നിർബന്ധമാക്കുന്നു.
വെബ്സൈറ്റുകളും സോഷ്യൽ മീഡിയയും വഴിയുള്ള പ്രമോഷനും ബിസിനസ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ബൈലോ പുറത്തിറക്കി.
ഗെസറ്റിൽ പ്രസിദ്ധീകരിച്ച് 90 ദിവസത്തിനുശേഷം നിയമം പ്രാബല്യത്തിൽവരും. സമൂഹ മാധ്യമങ്ങൾവഴിയുള്ള ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും പ്രമോട്ടർമാർ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ വാണിജ്യകാര്യ, ഇലക്ട്രോണിക് ട്രേഡ് വകുപ്പിൽനിന്നാണ് ലൈസൻസ് എടുക്കേണ്ടത്.
വ്യാപാരികളെയും ഉപഭോക്താക്കളെയും സംരക്ഷിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ നിയമം. ചാരിറ്റി അല്ലെങ്കിൽ സന്നദ്ധസേവനങ്ങൾ പോലെയുള്ള ലാഭേച്ഛയില്ലാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾ, വ്യാപാരി തന്റെ ഉൽപന്നങ്ങളും സേവനങ്ങളും പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമില്ല. അപേക്ഷിച്ചാൽ 15 ദിവസത്തിനുള്ളിൽ അഭ്യർഥന അന്തിമമാക്കാമെന്ന് ബൈലോ സൂചിപ്പിക്കുന്നു.
അപേക്ഷ അംഗീകരിച്ചാൽ ഇ-മാർക്കറ്റിങ്ങിനും പ്രമോഷൻ പ്രവർത്തനങ്ങൾക്കുമായി മൂന്നു വർഷത്തേക്കായിരിക്കും ലൈസൻസ് നൽകുക. പിന്നീട് ഇവ പുതുക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.