സമൂഹമാധ്യമങ്ങൾ വഴിയുള്ള മാർക്കറ്റിങ്ങിന് ലൈസൻസ് നിർബന്ധമാക്കുന്നു
text_fieldsമസ്കത്ത്: സുൽത്താനേറ്റിൽ സമൂഹ മാധ്യമങ്ങൾ വഴിയുള്ള മാർക്കറ്റിങ്ങിന് ലൈസൻസ് നിർബന്ധമാക്കുന്നു.
വെബ്സൈറ്റുകളും സോഷ്യൽ മീഡിയയും വഴിയുള്ള പ്രമോഷനും ബിസിനസ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ബൈലോ പുറത്തിറക്കി.
ഗെസറ്റിൽ പ്രസിദ്ധീകരിച്ച് 90 ദിവസത്തിനുശേഷം നിയമം പ്രാബല്യത്തിൽവരും. സമൂഹ മാധ്യമങ്ങൾവഴിയുള്ള ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും പ്രമോട്ടർമാർ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ വാണിജ്യകാര്യ, ഇലക്ട്രോണിക് ട്രേഡ് വകുപ്പിൽനിന്നാണ് ലൈസൻസ് എടുക്കേണ്ടത്.
വ്യാപാരികളെയും ഉപഭോക്താക്കളെയും സംരക്ഷിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ നിയമം. ചാരിറ്റി അല്ലെങ്കിൽ സന്നദ്ധസേവനങ്ങൾ പോലെയുള്ള ലാഭേച്ഛയില്ലാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾ, വ്യാപാരി തന്റെ ഉൽപന്നങ്ങളും സേവനങ്ങളും പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമില്ല. അപേക്ഷിച്ചാൽ 15 ദിവസത്തിനുള്ളിൽ അഭ്യർഥന അന്തിമമാക്കാമെന്ന് ബൈലോ സൂചിപ്പിക്കുന്നു.
അപേക്ഷ അംഗീകരിച്ചാൽ ഇ-മാർക്കറ്റിങ്ങിനും പ്രമോഷൻ പ്രവർത്തനങ്ങൾക്കുമായി മൂന്നു വർഷത്തേക്കായിരിക്കും ലൈസൻസ് നൽകുക. പിന്നീട് ഇവ പുതുക്കാവുന്നതാണ്.
ലൈസൻസ് നേടിയവർ പാലിക്കേണ്ട കാര്യങ്ങൾ
- Aലൈസൻസ് നമ്പർ സമർപ്പിക്കുക,
- Aമതങ്ങളെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്താതിരിക്കുക
- A രാജ്യത്തിന്റെ വ്യവസ്ഥ, നിയമങ്ങൾ, തീരുമാനങ്ങൾ, സാംസ്കാരിക പൈതൃകങ്ങൾ എന്നിവയെ ബഹുമാനിക്കുക
- Aദുരുദ്ദേശ്യപരമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വാർത്തകൾ പ്രചരിപ്പിക്കരുത്
- Aസുൽത്താനേറ്റിന്റെ ദേശീയ അസ്ഥിത്വത്തെ മാനിക്കുക
- Aവ്യക്തികളെയോ സാമൂഹിക ഗ്രൂപ്പുകളെയോ വ്രണപ്പെടുത്തുന്നതും വിദ്വേഷവും അക്രമവും ഉണർത്തുന്നതുമായ വിവരങ്ങൾ സംപ്രേക്ഷണം ചെയ്യരുത്
- Aബൗദ്ധിക സ്വത്തവകാശം ലംഘിക്കരുത്
- Aപുകയില വിപണനവു പുകവലിയും പ്രോത്സാഹിപ്പിക്കാൻ പാടില്ല
- Aപ്രമോഷനും മാർക്കറ്റിങ്ങും അതിശയോക്തി കലർന്നതാകരുത്
- A വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് മുന്നറിയിപ്പ്, 1000 റിയാലിൽ കവിയാത്ത അഡ്മിനിസ്ട്രേറ്റിവ് പിഴ, ഒരു വർഷത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യുക, ലൈസൻസ് പൂർണമായി റദ്ദാക്കുക തുടങ്ങിയ കാര്യങ്ങൾക്കും ബന്ധപ്പെട്ടവർക്ക് അധികാരമുണ്ടാകും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.