മസ്കത്ത്: കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി സുപ്രീം കമ്മിറ്റി രാജ്യത്ത് ഏർപ്പെടുത്തിയ നാല് ദിവസത്തെ സമ്പൂർണ ലോക്ഡൗൺ ശനിയാഴ്ച പുലർച്ച അവസാനിച്ചു. ഇന്നു മുതൽ രാജ്യത്ത് സായാഹ്ന ലോക്ഡൗൺ പുനരാരംഭിക്കും. വൈകീട്ട് അഞ്ചു മുതൽ പുലർച്ച നാല് വരെയുള്ള ഈ ലോക്ഡൗൺ ജൂലൈ 31 വരെ തുടരും.
സായാഹ്ന ലോക്ഡൗൺ രാത്രി എട്ട് മുതൽ അഞ്ചു വരെയായിരിക്കുമെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. സായാഹ്ന ലോക്ഡൗണിൽ അനുമതിയുള്ള ഹോട്ടലുകൾക്കും കഫറ്റീരിയകൾക്കും ഹോം ഡെലിവറി നടത്താവുന്നതാണ്. നാലു ദിവസത്തെ സമ്പൂർണ അടച്ചിടലിൽ നിയമലംഘനങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
അധികൃതരുടെ അനുമതി ലഭിച്ചവർ മാത്രമാണ് അത്യാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങിയത്. ലോക്ഡൗൺ വഴി രോഗ വ്യാപനത്തിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.