റാസൽ ഖൈമ, ദുബൈ, അബൂദബി എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം മത്ര സുൽത്താൻ ഖാബൂസ് തുറമുഖത്ത് എത്തിയ ലോകത്തിലെ ഏറ്റവും വലിയ ഒഴുകും പുസ്തകമേളയായ ലോഗോസ് ഹോപ് കപ്പൽ സന്ദർശിക്കുമ്പോൾ ചില കാര്യങ്ങൾ അറിയുന്നത് കൗതുകകരമാണ്. പുസ്തകങ്ങളുടെ വിശാലമായ ശേഖരമാണ് വായനക്കാർക്കായി ഒരുക്കിയിരിക്കുന്നത്. വിവിധ തലക്കെട്ടുകളിൽ സയൻസ്, ആർട്സ്, മെഡിസിൻ, ഭാഷ പഠനം, കുട്ടികളുടെ ബുക്കുകൾ, അക്കാദമിക് പ്രഫഷനൽ റഫറൻസ്, ബിസിനസ് മാനേജ്മെന്റ്, നോവലുകൾ തുടങ്ങി വിവിധ തലക്കെട്ടിലുള്ള 6000ത്തിലധികം ബുക്കുകൾ ലോഗോസ് ഹോപ്പിൽ ലഭ്യമാണ്. പൊതുവേ സ്വദേശികളുടെ വായന സംസ്കാരം ഉയർന്ന നിലവാരം പുലർത്തുന്നു എന്ന് സന്ദർശകരുടെ ആധിക്യംകൊണ്ട് മനസ്സിലാക്കാം.
ഭൂഖണ്ഡങ്ങൾ താണ്ടി വിജ്ഞാനം പങ്കുവെക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ 150ലധികം രാജ്യങ്ങൾ സന്ദർശിച്ചു. 350ഓളം സന്നദ്ധ പ്രവർത്തകരാണ് കപ്പലിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ചെന്നെത്തുന്ന രാജ്യങ്ങളിലെ നിവാസികളുമായി സഹകരിച്ചു നടത്തുന്ന ബുക്ക് ഫെയർ സാംസ്കാരിക കൈമാറ്റങ്ങൾ, സഹകരണം, സാമൂഹിക അവബോധം തുടങ്ങി ഒട്ടനവധി നേട്ടങ്ങൾ ഇതിലൂടെ കൈവരുന്നു. രസകരമായ വർക് ഷോപ്പുകൾ, കൾച്ചറൽ ആക്ടിവിറ്റീസ്, കുട്ടികളുടെ ചിത്രരചന തുടങ്ങി വിവിധ പരിപാടികൾ കപ്പലിൽ കാണാം. ക്രെഡിറ്റ് കാർഡോ, പണമോ നൽകി ബുക്കുകൾ വാങ്ങിക്കാവുന്നതാണ്. കഫേ, സ്റ്റോറി ടെല്ലിങ് കോർണർ എന്നിവയും കപ്പലിലുണ്ട്. കുട്ടികൾക്ക് 30 ശതമാനം മുതൽ 70 ശതമാനം വരെ ഓഫറുകളിൽ പുസ്തകം ലഭ്യമാണ്. പുസ്തക പ്രദർശനം കണ്ട് മടങ്ങുമ്പോൾ ഒരു ടൂർ കഴിഞ്ഞ പ്രതീതിയായിരിക്കും നമ്മുക്ക് ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.