മസ്കത്ത്: ശഹീൻ ചുഴലിക്കാറ്റിൽ പാസ്പോർട്ടടക്കമുള്ള രേഖകൾ നഷ്ടപ്പെട്ട ഇന്ത്യക്കാർക്ക് എത്രയും വേഗം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ഒമാനിലെ ഇന്ത്യൻ അംബാസഡർ മുനു മഹാവർ പറഞ്ഞു. സ്ഥാനമൊഴിയുന്നതിനു മുമ്പായി മസ്കത്തിലെ മാധ്യമപ്രവർത്തകർക്കായി നടത്തിയ ഒത്തുകൂടലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുഴലിക്കാറ്റിെൻറ കെടുതികളിൽനിന്ന് മോചനം നേടാൻ ഒമാന്‍ വേണ്ട എല്ലാ പിന്തുണയും നൽകും. ഇന്ത്യ-ഒമാൻ നയതന്ത്രബന്ധം ശക്തമായി മുന്നേറുകയാണ്. ഇതിൽ പല കാര്യങ്ങളിലും തനിക്കു ഭാഗഭാക്കാകാൻ കഴിഞ്ഞു എന്നതിൽ അഭിമാനമുണ്ട്.
കോവിഡ് മഹാമാരിയുടെ സമയത്ത് ഒമാനിലെ ഇന്ത്യൻ സമൂഹത്തിനു നൽകിയ പിന്തുണക്കും സ്നേഹത്തിനും സുൽത്താൻ ഹൈതം ബിൻ താരിഖിനും ഒമാനി ജനതക്കും പ്രത്യേക നന്ദി അറിയിക്കുന്നു. മഹാമാരിക്കാലത്ത് ഇരു രാജ്യങ്ങളും തമ്മിൽ പരസ്പരം സഹായിച്ചാണ് മുന്നോട്ടുപോയതെന്നും അംബാസഡർ പറഞ്ഞു. നേരത്തേ പ്രകൃതിദുരന്തം ഉണ്ടായ സ്ഥലങ്ങളിൽ ഇന്ത്യൻ എംബസി പ്രതിനിധികൾ സന്ദർശിച്ചിരുന്നു. മൂന്നു വർഷത്തെ ഔദ്യോഗിക ജീവിതത്തിനുശേഷം അടുത്ത ആഴ്ച മുനു മഹാവർ ഒമാനോട് വിടപറയും. മാല ദ്വീപിലെ ഹൈകമീഷണർ ആയാണ് പുതിയ നിയമനം. ഒമാനിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി അമിത് നാരംഗ് ഈ മാസം തന്നെ ചുമതലയേൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.