ന്യൂ​ന​മ​ർ​ദം അ​തി​തീ​വ്ര​മാ​യി; അ​റ​ബി​ക്ക​ട​ലി​ൽ ചു​ഴ​ലി​ക്കാ​റ്റ്​ മു​ന്ന​റി​യി​പ്പ്​

മ​സ്ക​ത്ത്​: അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദം അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദ​മാ​യി മാ​റി​യ​താ​യി സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി അ​റി​യി​ച്ചു. ഇ​ത്​ വ​രും മ​ണി​ക്കൂ​റി​നു​ള്ളി​ൽ കാ​റ്റ​ഗ​റി ഒ​ന്നി​ൽ​പെ​ടു​ന്ന ചു​ഴ​ലി​ക്കാ​റ്റാ​യി (ബൈ​പാ​ർ​ജോ​യ്) മാ​റാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ർ പ​റ​യു​ന്നു.

അ​റ​ബി​ക്ക​ട​ലി​ന്റെ തെ​ക്കു മ​ധ്യ​ഭാ​ഗ​ത്താ​യി സ്ഥി​തി ചെ​യ്യു​ന്ന ന്യൂ​ന​മ​ർ​ദം സു​ൽ​ത്താ​നേ​റ്റി​ന്റെ തീ​ര​ങ്ങ​ളി​ൽ​നി​ന്ന് 1160 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണെ​ന്ന് ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

അ​ടു​ത്ത അ​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​ത് സു​ൽ​ത്താ​നേ​റ്റി​നെ നേ​രി​ട്ട് ബാ​ധി​ക്കാ​തെ വ​ട​ക്ക്-​വ​ട​ക്കു​പ​ടി​ഞ്ഞാ​റി​ലേ​ക്ക്​ (അ​റ​ബി​ക്ക​ട​ലി​ന്റെ മ​ധ്യ​ഭാ​ഗ​ത്തേ​ക്ക്) നീ​ങ്ങു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന്​ ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. അ​ഞ്ചു ദി​വ​സ​ത്തി​നു​ശേ​ഷം ദി​ശ മാ​റി​യേ​ക്കാം. അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ ഒ​മാ​ൻ തീ​ര​ത്ത് പ്ര​ത്യ​ക്ഷ​മോ പ​രോ​ക്ഷ​മോ ആ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​കാ​നും സാ​ധ്യ​ത​യു​​ണ്ടെ​ന്ന്​ നാ​ഷ​ന​ൽ മ​ൾ​ട്ടി ഹ​സാ​ർ​ഡ് വാ​ണി​ങ്​ സെ​ന്റ​റി​ലെ കാ​ലാ​വ​സ്ഥ വി​ദ​ഗ്ധ​ൻ ബു​ഷ്റ അ​ൽ സാ​ദി പ്രാ​ദേ​ശി​ക പ​ത്ര​ത്തോ​ട്​ പ​റ​ഞ്ഞു. കൊ​ടു​ങ്കാ​റ്റി​ന്​ ബൈ​പാ​ർ​ജോ​യ് എ​ന്നു ​പേ​ര്​ ന​ൽ​കി​യി​രി​ക്കു​ന്ന​ത്​ ബം​ഗ്ലാ​ദേ​ശാ​ണ്. ‘വി​പ​ത്ത്’ അ​ല്ലെ​ങ്കി​ൽ ‘ദു​ര​ന്തം’ എ​ന്നാ​ണ് അ​ർ​ഥം.

Tags:    
News Summary - Low pressure became extreme; Cyclone Warning in Arabian Sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.