മുദൈബിയിലെ സമദ് അല്‍ ഷാനില്‍ ലുലു  ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്ന​പ്പോൾ

മുദൈബിയില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു

മസ്‌കത്ത്: അല്‍ മുദൈബിയിലെ സമദ് അല്‍ ഷാനില്‍ ലുലുവിന്റെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു. അല്‍ മുദൈബി വാലി ശൈഖ് സഊദ് ബിന്‍ മുഹമ്മദ് ബിന്‍ സഊദ് അല്‍ ഹിനായിയുടെ കാര്‍മികത്വത്തിലായിരുന്നു ഉദ്ഘാടനം. രാജ്യത്തെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസുഫ് അലി, മറ്റ് വിശിഷ്ട വ്യക്തികള്‍ തുടങ്ങിയവർ സംബന്ധിച്ചു.

ഒമാനിലെ ലുലുവിന്റെ 31ാം സ്റ്റോറാണിത്. 40,000 ചതുരശ്രയടി സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്റ്റോറിൽ ഗ്രോസറി, ഫ്രഷ് ഉൽപന്നങ്ങള്‍, ഇലക്ട്രോണിക്‌സ് അടക്കം വിവിധ വിഭാഗങ്ങളിലായി വ്യത്യസ്ത ശ്രേണികളിലുള്ള ഉൽപന്നങ്ങള്‍ ലഭ്യമാണ്. വിശാലമായ സംവിധാനവും ആധുനിക രൂപകല്‍പ്പനയും ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ ഷോപ്പിങ് അനുഭവം നല്‍കുന്നു. നിരവധി ചെക്കൗട്ട് കൗണ്ടറുകളും മതിയായ പാര്‍ക്കിങ് സ്ഥലവുമുണ്ട്.

മുദൈബിയിലെ ലുലു ഹൈപ്പർമാർക്കറ്റിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് തുറമുഖ നഗരമായ സൂറിൽ നിർമിച്ച ബോട്ടിൻ്റെ രൂപം മുദൈബി വാലി ശൈഖ് സൗദ് ബിൻ മുഹമ്മദ് ബിൻ സൗദ് അൽ ഹിനായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക് സമ്മാനിച്ചപ്പോൾ

ഒമാനി ജനതയെ സേവിച്ച് പ്രാദേശിക സമ്പദ്ഘടനയിലേക്ക് സംഭാവന ചെയ്യുന്നതിലെ കമ്പനിയുടെ പ്രതിബദ്ധത യൂസുഫ് അലി ഊന്നിപ്പറഞ്ഞു. ഒമാനി സര്‍ക്കാറിന്റെയും രാജ്യത്തെ ജനങ്ങളുടെയും തുടര്‍ച്ചയായ പിന്തുണക്ക് അദ്ദേഹം നന്ദി അറിയിച്ചു. ഒമാനി സമൂഹവുമായി ശക്തമായ പങ്കാളിത്തം പുഷ്‌കലമാക്കി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് സംഭാവന ചെയ്യാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അല്‍ മുദൈബിയിലേക്ക് കൂടി തങ്ങള്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചത് ഈ പ്രതിബദ്ധതയുടെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ വിപണികളിലേക്ക് എത്തുകയെന്ന തന്ത്രപ്രധാന സമീപനത്തിന്റെ ഭാഗമായാണ് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ്. ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റുകയും ലക്ഷ്യമാണ്. പ്രദേശത്തെ ജനങ്ങളുടെ ഇഷ്ടകേന്ദ്രമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് മാറുമെന്നാണ് പ്രതീക്ഷ. മിതമായ വിലയില്‍ ഗുണമേന്മയുള്ള വിവിധതരം ഉൽപന്നങ്ങള്‍ മികച്ച ഉപഭോക്തൃ സേവനത്തോടെ നല്‍കുന്ന ഇടമാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. ലുലു ഒമാന്‍ ഡയറക്ടര്‍ എ.വി. ആനന്ദ്, റീജനല്‍ ഡയറക്ടര്‍ കെ.എ. ശബീര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ സംബന്ധിച്ചു.

Tags:    
News Summary - Lulu Hypermarket opened in Mudaibi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.