മ​സ്ക​ത്ത്​ കെ.​എം.​സി.​സി അ​ൽ​ഖു​വൈ​ർ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന എം.​എ മു​ഹ​മ്മ​ദ്‌ ജ​മാ​ൽ അ​നു​സ്മ​ര​ണ​വും പ്രാ​ർ​ഥ​ന സ​ദ​സ്സും

എം.​എ. ജ​മാ​ൽ അ​നു​സ്മ​ര​ണ​വും പ്രാ​ർ​ഥ​ന സ​ദ​സ്സും

മ​സ്ക​ത്ത്​: മ​സ്ക​ത്ത്​ കെ.​എം.​സി.​സി അ​ൽ​ഖു​വൈ​ർ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വും ഡ​ബ്ല്യു.​എം.​ഒ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന എം.​എ മു​ഹ​മ്മ​ദ്‌ ജ​മാ​ൽ അ​നു​സ്മ​ര​ണ​വും പ്രാ​ർ​ഥ​ന സ​ദ​സ്സും സം​ഘ​ടി​പ്പി​ച്ചു. സ​ലാ​ല കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് നാ​സ​ർ പെ​രി​ങ്ങ​ത്തൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ൽ ഖു​വൈ​ർ കെ.​എം​.​സി​.​സി ആ​ക്റ്റിം​ഗ് പ്ര​സി​ഡ​ന്‍റ്​ അ​ബ്ദു​ൽ ക​രീം പേ​രാ​മ്പ്ര​ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

മ​സ്ക​ത്ത്​ കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് എ.​കെ.​കെ ത​ങ്ങ​ൾ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​സ്ക​ത്ത്​ കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മ​റ്റി സെ​ക്ര​ട്ട​റി ബി.​എ​സ്. ഷാ​ജ​ഹാ​ൻ പ​ഴ​യ​ങ്ങാ​ടി, കേ​ന്ദ്ര ക​മ്മി​റ്റി എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ടി.​പി. മ​ജീ​ദ് , അ​ൽ​ഖു​വൈ​ർ കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ പി. ​ശി​ഹാ​ബ് പേ​രാ​മ്പ്ര, ഫി​റോ​സ് ഹ​സ്സ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

അ​ൽ​ഖു​വൈ​ർ കെ.​എം.​സി.​സി ഓ​ഫി​സി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു. ഷ​ഫീ​ക് ജി​ഫ്രി ത​ങ്ങ​ൾ പ്രാ​ർ​ഥ​ന​ക്കു നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വാ​ഹി​ദ് മാ​ള സ്വാ​ഗ​ത​വും സ​മ​ദ് മ​ച്ചി​യ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    
News Summary - MA Jamal Memorial and Prayer Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.