മസ്കത്ത്: ‘മെയ്ഡ് ഇൻ ഒമാൻ’ റമദാൻ പാർസൽ കാമ്പയിനിന്റെ ആറാമത് പതിപ്പിന് ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഒ.സി.സി.ഐ) തുടക്കം കുറിച്ചു. ഒമാനി പ്രൊഡക്ട് പ്രമോഷൻ കമ്മിറ്റി (ഒപെക്സ്) മുഖേനയുള്ള കാമ്പയിനിൽ കുടുംബങ്ങൾക്ക് 15,000 പെട്ടികൾ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
ഒ.സി.സി.ഐ ചെയർമാൻ ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ് നേതൃത്വം നൽകുന്ന കാമ്പയിൻ, ഒമാനി ഉൽപന്നങ്ങളുടെ സാന്നിധ്യം വർധിപ്പിക്കുകയും പ്രാദേശിക വിപണികളിൽ ഗുണനിലവാരത്തിൽ അവയുടെ പ്രശസ്തി വർധിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമിടുന്നത്. വൈവിധ്യമാർന്ന ഒമാനി ഉൽപന്നങ്ങൾ ഉൾക്കൊള്ളുന്ന നിരവധി പാക്കേജുകൾ കൂട്ടിച്ചേർക്കാനും അധികൃതർ ഉദ്ദേശിക്കുന്നുണ്ട്.
സ്വദേശി ഉൽപന്നങ്ങളോടുള്ള വിലമതിപ്പും അവബോധവും ഉയർത്താനും അതുവഴി പ്രാദേശികമായി നിർമിച്ച ചരക്കുകളോടുള്ള മുൻഗണന വളർത്താനും കാമ്പയിൻ ശ്രമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.