വിശുദ്ധ റമദാൻ അതിന്റെ പുണ്യങ്ങളുടെ പരിമളം പരത്തി വിടവാങ്ങുകയാണ്. മനുഷ്യർ ദൈവിക ഗുണമുള്ളവരായി ഭൂമുഖത്ത് അവതാര പുരുഷനായി അവതരിച്ചതാണോ എന്ന് തോന്നുമാറ് പുണ്യ പ്രവർത്തികളുടെ പെരുമഴ കാലമായി ഈ റമദാൻ ഓരോ ദിവസവും എല്ലാ മനുഷ്യരും അനുഭവിക്കുകയായിരുന്നു. തുടർന്നുള്ള 11 മാസങ്ങളിലും മനുഷ്യനിൽ ഇത്തരം ഗുണങ്ങൾ നിലനിൽക്കാൻ വേണ്ടിയുള്ള ഒരു പരിശീലനവും കൂടിയായിരുന്നു റമദാൻ.
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലാണ് ഞാൻ ജനിച്ചു വളർന്നത്. നെല്പാടങ്ങളിലെ കൊയ്ത്തും പാടവും മുറ്റത്തു നെൽകറ്റകൾ, വീട് നിറയെ നെല്ലും എല്ലാം ഉള്ള ഞങ്ങളുടെ അയൽക്കാരിയായ സൈനബ ഇത്ത പകൽ മുഴുവനും ഒന്നും കഴിക്കാതെയാണ് റമദാൻ മാസം വൈകീട്ട് എന്റെ വീട്ടിൽനിന്നും പോകുക. അവർ എന്തുകൊണ്ട് ആഹാരം കഴിക്കുന്നില്ല എന്ന വേവലാതിയായിരുന്നു എനിക്ക്. നോമ്പ് മാസമായതിനാൽ ഭക്ഷണം കഴിക്കാൻ പറ്റില്ല എന്നത് പിന്നീടാണ് മനസ്സിലായത്.
30 വർഷത്തിലധികമായി ഒമാനിലെത്തിയിട്ട്. എട്ട് വർഷം റുവിയിലെ വൽജയിൽ ആയിരുന്നു ആദ്യകാലങ്ങളിൽ താമസിച്ചിരുന്നത്. അയൽപക്കത്തു പത്തിലധികം അംഗങ്ങളുള്ള ഒമാനി കുടുംബം ആയതിനാൽ എന്റെ മകൻ അവരോടൊന്നിച്ചു ഭക്ഷണം കഴിക്കും. ഇവയൊക്കെ വളരെ അദ്ഭുതമായിരുന്നു. അങ്ങിനെ അറബി ഭാഷയും പതിയെ പഠിച്ചുതുടങ്ങി.
കോവിഡിന് ശേഷം വന്ന ഈ റമദാൻ ഒമാനിൽ ഒരു ആഘോഷത്തിന്റെ മാസം തന്നെയായിരുന്നു. ഒന്നിലധികം ക്ഷണങ്ങളാണ് ഓരോദിവസവും .എവിടെയൊക്കെ ക്ഷണിച്ചാലും ഒരു സ്ഥലത്തെ പോകാൻ പറ്റൂ. മറ്റു ആഘോഷങ്ങൾക്ക് ഒരേ സമയം പലസ്ഥലത്തും എത്തിപ്പെടാൻ. എന്നാൽ ഇഫ്താർ വിരുന്നിനു ഒരു ദിവസം ഒരുസ്ഥലത്തുമാത്രം. ഇത്രയേറെ സമയ നിഷ്ഠ പാലിക്കുന്ന മറ്റൊരു പരിപാടിയിലും ഞാൻ പങ്കെടുത്തിട്ടില്ല.
എല്ലാവരും ഒന്നിച്ചു ഭക്ഷണത്തിന്റെ മുന്നിൽ ഇരിക്കുന്നു. പലവിധമായ പഴങ്ങൾ, എണ്ണക്കടികളും, ജ്യൂസ് ഇങ്ങനെ വായിൽ വെള്ളമൂറുന്ന നിരവധി വിഭവങ്ങൾ. നോമ്പില്ലെങ്കിലും ബാങ്ക് വിളിക്കുന്ന സമയം വരെ കാത്തിരിക്കുക. അത് ഒരു വല്ലാത്ത അനുഭവം ആണ്. ബാങ്ക് കേട്ട ഉടനെ വെള്ളവും ഈത്തപ്പഴവും ഭക്ഷണവുമെല്ലാം കഴിച്ചു പിരിയുമ്പോൾ ഉണ്ടാകുന്ന സന്തോഷം വേറെ തന്നെയാണ്. മഹിളാ കോൺഗ്രെസ് പ്രവർത്തക എന്ന നിലയിൽ ചെറുതും വലുതുമായ ഒരുപാട് ഇഫ്താർ പരിപാടികളിൽ പങ്കെടുക്കുമ്പോഴെക്കെ സ്നേഹവും സന്തോഷവും കാരുണ്യവും വിശപ്പിന്റെ വിലയും ഒക്കെ തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.