മസ്കത്ത്: അറബിക്കടലിൽ രൂപംകൊണ്ട ‘മഹ’ ചുഴലിക്കാറ്റ് ഒന്നാം കാറ്റഗറിയിലുള്ള ചു ഴലിക്കൊടുങ്കാറ്റായി മാറിയതായി ഒമാൻ സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി ഞായറാഴ്ച അ റിയിച്ചു. ഒമാൻ തീരത്തുനിന്ന് 850 കിലോമീറ്റർ അകലെയാണ് കാറ്റിെൻറ സ്ഥാനമെന്നും ഞായറാഴ്ച ഉച്ചക്ക് പുറപ്പെടുവിച്ച മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു. അറബിക്കടലിെൻറ മധ്യഭാഗത്താണ് നിലവിൽ കൊടുങ്കാറ്റിെൻറ സ്ഥാനം. വടക്ക്/ വടക്കുപടിഞ്ഞാറ് ഭാഗത്തേക്കാണ് കാറ്റിെൻറ സഞ്ചാരം. അടുത്ത നാലുദിവസത്തേക്ക് കാറ്റിെൻറ നേരിട്ടുള്ള ആഘാതം ഒമാൻ തീരത്ത് അനുഭവപ്പെടില്ല. 48 മണിക്കൂറിനുള്ളിൽ കാറ്റിെൻറ ദിശ മാറി ഇന്ത്യൻ തീരത്തേക്ക് തിരികെ പോകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു. മഴമേഘങ്ങൾ ചൊവ്വാഴ്ച തെക്കൻ ശർഖിയ, അൽ വുസ്ത തീരങ്ങളിൽ എത്താൻ സാധ്യതയുണ്ട്.
കടൽ പ്രക്ഷുബ്ധമായിരിക്കും. തിരമാലകൾ നാലുമീറ്റർ വരെ ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു. ‘മഹ’ അതിശക്തമായ ചുഴലിക്കൊടുങ്കാറ്റായി മാറിയതായി ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും അറിയിച്ചു. ഗുജറാത്തിലെ വെരാവൽ തീരത്തിന് 590 കിലോമീറ്റർ അകലെയാണ് കാറ്റിെൻറ സ്ഥാനം. പടിഞ്ഞാറ് ഭാഗത്തേക്കാണ് കാറ്റിെൻറ സഞ്ചാരമെന്നും ഇന്ത്യൻ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അതിശക്തമായ ചുഴലിക്കൊടുങ്കാറ്റായി മാറിയ ‘മഹ’ തിങ്കളാഴ്ച രാത്രിയോ ചൊവ്വാഴ്ചയോ ഇന്ത്യൻ തീരത്തേക്ക് ദിശമാറാൻ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര കാലാവസ്ഥ നിരീക്ഷകരും അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച കാറ്റ് ഗുജറാത്തിനെ നേരിട്ട് ബാധിക്കുകയോ അല്ലെങ്കിൽ ഇൗ ആഴ്ച അവസാനത്തോടെ കടലിൽവെച്ചുതന്നെ നിർവീര്യമാവുകയോ ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.