മസ്കത്ത്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിെൻറ രണ്ട് പുതിയ ഷോറൂമുകൾ ഇന്ത്യയിൽ തുറന്നു. ചെന്നൈയിലെ എക്സ്പ്രസ് അവന്യൂ മാളിലും ലഖ്നോവിലെ ഹസ്രത്ഗഞ്ചിലുമാണ് പ്രവർത്തനമാരംഭിച്ചത്. ഇന്ത്യയിലുടനീളം 40, അന്താരാഷ്ട്ര തലത്തിൽ 16 ഷോറൂമുകൾ ആരംഭിക്കാനുള്ള വിപുലീകരണ പദ്ധതിയുടെ ഭാഗമാണിത്.
പ്രമുഖ ഷോപ്പിങ് കേന്ദ്രമായ എക്സ്പ്രസ് അവന്യൂ മാളിലാണ് ചെന്നൈയിലെ പുതിയ ഷോറൂം. ചെന്നൈ നഗരത്തിലെ നാലാമത്തെയും തമിഴ്നാട്ടിലെ 17ാമത്തെയും ഷോറൂമാണിത്.
ലഖ്നോവിലെ രണ്ടാമത്തെ മലബാർ ഷോറൂമുമാണ് ഹസ്രത്ഗഞ്ചിലേത്. ഉത്തർപ്രദേശിലെ ഗ്രൂപ്പിെൻറ അഞ്ചാമത്തെ ഷോറൂം കൂടിയാണിത്. പുതിയ രണ്ട് ഷോറൂമുകളുടെയും വെർച്വൽ ഉദ്ഘാടനം മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് നിർവഹിച്ചു. മലബാർ ഗ്രൂപ് കോചെയർമാൻ ഡോ. പി.എ. ഇബ്രാഹിം ഹാജി, മലബാർ ഗ്രൂപ് വൈസ് ചെയർമാൻ കെ.പി. അബ്ദുൽസലാം, ഇന്ത്യ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഒ. ആഷർ, ഇൻറർനാഷനൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ്, മാനേജ്മെൻറ് ടീം അംഗങ്ങൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങുകളിൽ പങ്കാളികളായി.
ഹസ്രത്ഗഞ്ച് ഷോറൂം ചടങ്ങിൽ മുഖ്യാതിഥിയായെത്തിയ ഉത്തർപ്രദേശ് നിയമ, നീതി മന്ത്രി ബ്രജേഷ് പഥക് ഉപഭോക്താക്കൾക്കായി തുറന്നുകൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.