ദീ​പാ​വ​ലി ഓ​ഫ​റു​മാ​യി മ​ല​ബാ​ർ ഗോ​ൾ​ഡ്​; സ്വ​ർ​ണ​നാ​ണ​യം സ​മ്മാ​നം

മ​സ്ക​ത്ത്​: ദീ​പാ​വ​ലി​യോ​ട​നു​ബ​ന്ധി​ച്ച്​ ഓ​ഫ​റു​ക​ളു​മാ​യി മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സ്. ന​വം​ബ​ര്‍ ഒ​മ്പ​ത്​ മു​ത​ല്‍ 11വ​രെ 300 റി​യാ​ൽ വി​ല​യു​ള്ള സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​മ്പോ​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് സ്വ​ര്‍ണ​നാ​ണ​യ​ങ്ങ​ള്‍ സ​മ്മാ​ന​മാ​യി ല​ഭി​ക്കും. ജി.​സി.​സി, ഫാ​ര്‍ ഈ​സ്റ്റ്, യു.​എ​സ്.​എ, യു.​കെ എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ല്ലാ ഔ​ട്ട്ലെ​റ്റു​ക​ളി​ലും ഈ ​ഓ​ഫ​ര്‍ ല​ഭ്യ​മാ​കും.

300 റി​യാ​ലി​നും അ​തി​നു​മു​ക​ളി​ലും വി​ല​യു​ള്ള വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും അ​മൂ​ല്യ ര​ത്നാ​ഭ​ര​ണ​ങ്ങ​ളും വാ​ങ്ങു​മ്പോ​ഴും സൗ​ജ​ന്യ സ്വ​ര്‍ണ നാ​ണ​യ​ങ്ങ​ള്‍ നേ​ടാ​നും അ​വ​സ​ര​മൊ​രു​ക്കി​യി​ട്ടു​ണ്ട്.

ഉ​ത്സ​വ സീ​സ​ണി​നോ​ട​നു​ബ​ന്ധി​ച്ച് പു​റ​ത്തി​റ​ക്കി​യ ഫെ​സ്റ്റീ​വ് ജ്വ​ല്ല​റി ക​ള​ക്ഷ​നെ​ക്കു​റി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ളി​ല്‍നി​ന്ന് മി​ക​ച്ച പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സ് ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ ഓ​പ​റേ​ഷ​ന്‍സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ഷം​ലാ​ല്‍ അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. വി​ഭി​ന്ന സം​സ്‌​കാ​ര​ങ്ങ​ളി​ല്‍ നി​ന്നു​മു​ള്ള ഞ​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​ഭി​രു​ചി​ക​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത്, എ​ല്ലാ ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും സ​വി​ശേ​ഷ​ത​ക​ളെ ഉ​ള്‍ക്കൊ​ള്ളു​ന്ന ഡി​സൈ​നു​ക​ള്‍ ല​ഭ്യ​മാ​ക്കാ​ന്‍ പ്ര​ത്യേ​ക ശ്ര​ദ്ധ​ചെ​ലു​ത്തി​യി​ട്ടു​ണ്ട്.

ധ​ന്തേ​രാ​സ് ദി​നം ആ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങാ​നു​ള്ള ശു​ഭ​ദി​ന​മാ​യി തി​ര​ഞ്ഞെ​ടു​ക്കു​ന്ന വ​ലി​യൊ​രു ശ​ത​മാ​നം ഉ​പ​ഭോ​ക്താ​ക്ക​ള്‍ ഞ​ങ്ങ​ള്‍ക്കു​ണ്ട്. ധ​ന്തേ​രാ​സ് ദി​ന​ത്തി​ല്‍ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​മ്പോ​ഴും സൗ​ജ​ന്യ സ്വ​ര്‍ണ​നാ​ണ​യം ല​ഭി​ക്കു​ന്ന​തി​ലൂ​ടെ അ​വ​രു​ടെ ആ​ഘോ​ഷ​ങ്ങ​ള്‍ക്ക് കൂ​ടു​ത​ല്‍ മൂ​ല്യ​വും സ​ന്തോ​ഷ​വും ന​ല്‍കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് ഞ​ങ്ങ​ള്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ഷം​ലാ​ല്‍ അ​ഹ​മ്മ​ദ് വ്യ​ക്ത​മാ​ക്കി. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് ധ​ന്തേ​രാ​സ് ദി​ന​മാ​യ വെ​ള്ളി​യാ​ഴ്ച മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സി​ന്റെ എ​ല്ലാ ഷോ​റൂ​മു​ക​ളും രാ​വി​ലെ എ​ട്ട്​ മ​ണി മു​ത​ല്‍ തു​റ​ന്ന് പ്ര​വ​ര്‍ത്തി​ക്കും.

ഉ​ത്സ​വ സീ​സ​ണി​ല്‍ ബ്രാ​ന്‍ഡ് അ​നാ​വ​ര​ണം ചെ​യ്ത സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍, വ​ജ്രാ​ഭ​ര​ണ​ങ്ങ​ള്‍, അ​മൂ​ല്യ ര​ത്‌​നാ​ഭ​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യ​ട​ങ്ങു​ന്ന ഫെ​സ്റ്റീ​വ് ജ്വ​ല്ല​റി ക​ള​ക്ഷ​ന്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കി​ട​യി​ല്‍ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ന്​ ല​ഭി​ച്ച​ത്. സ്വ​ര്‍ണ​വി​ല​യി​ലെ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളു​ടെ സാ​ഹ​ച​ര്യ​ത്തി​ല്‍, ദീ​പാ​വ​ലി​വ​രെ സ്വ​ര്‍ണ​വി​ല ത​ട​യാ​ന്‍ മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സി​ന്റെ ഗോ​ള്‍ഡ് റേ​റ്റ് പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ഫ​റും ഉ​പ​ഭോ​ക്താ​ക്ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ത​നു​സ​രി​ച്ച് സ്വ​ര്‍ണം വാ​ങ്ങു​മ്പോ​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ഏ​റ്റ​വും കു​റ​ഞ്ഞ സ്വ​ര്‍ണ​വി​ല ഉ​റ​പ്പാ​ക്കാ​ന്‍ സാ​ധി​ക്കും. www.malabargoldanddiamonds.com എ​ന്ന വെ​ബ് സ്റ്റോ​റി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ലോ​ക​ത്തി​ന്റെ ഏ​ത് കോ​ണി​ൽ​നി​ന്നും ആ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്.

Tags:    
News Summary - Malabar Gold with Diwali offer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.