ദീപാവലി ഓഫറുമായി മലബാർ ഗോൾഡ്; സ്വർണനാണയം സമ്മാനം
text_fieldsമസ്കത്ത്: ദീപാവലിയോടനുബന്ധിച്ച് ഓഫറുകളുമായി മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ്. നവംബര്‍ ഒമ്പത് മുതല്‍ 11വരെ 300 റിയാൽ വിലയുള്ള സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് സ്വര്‍ണനാണയങ്ങള്‍ സമ്മാനമായി ലഭിക്കും. ജി.സി.സി, ഫാര്‍ ഈസ്റ്റ്, യു.എസ്.എ, യു.കെ എന്നിവിടങ്ങളിലെ എല്ലാ ഔട്ട്ലെറ്റുകളിലും ഈ ഓഫര്‍ ലഭ്യമാകും.
300 റിയാലിനും അതിനുമുകളിലും വിലയുള്ള വജ്രാഭരണങ്ങളും അമൂല്യ രത്നാഭരണങ്ങളും വാങ്ങുമ്പോഴും സൗജന്യ സ്വര്‍ണ നാണയങ്ങള്‍ നേടാനും അവസരമൊരുക്കിയിട്ടുണ്ട്.
ഉത്സവ സീസണിനോടനുബന്ധിച്ച് പുറത്തിറക്കിയ ഫെസ്റ്റീവ് ജ്വല്ലറി കളക്ഷനെക്കുറിച്ച് ഉപഭോക്താക്കളില്‍നിന്ന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നതെന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. വിഭിന്ന സംസ്കാരങ്ങളില്‍ നിന്നുമുള്ള ഞങ്ങളുടെ ഉപഭോക്താക്കളുടെ അഭിരുചികള്‍ കണക്കിലെടുത്ത്, എല്ലാ ആഘോഷങ്ങളുടെയും സവിശേഷതകളെ ഉള്‍ക്കൊള്ളുന്ന ഡിസൈനുകള്‍ ലഭ്യമാക്കാന്‍ പ്രത്യേക ശ്രദ്ധചെലുത്തിയിട്ടുണ്ട്.
ധന്തേരാസ് ദിനം ആഭരണങ്ങള്‍ വാങ്ങാനുള്ള ശുഭദിനമായി തിരഞ്ഞെടുക്കുന്ന വലിയൊരു ശതമാനം ഉപഭോക്താക്കള്‍ ഞങ്ങള്‍ക്കുണ്ട്. ധന്തേരാസ് ദിനത്തില്‍ സ്വർണാഭരണങ്ങള്‍ വാങ്ങുമ്പോഴും സൗജന്യ സ്വര്‍ണനാണയം ലഭിക്കുന്നതിലൂടെ അവരുടെ ആഘോഷങ്ങള്‍ക്ക് കൂടുതല്‍ മൂല്യവും സന്തോഷവും നല്കാന് സാധിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതായും ഷംലാല്‍ അഹമ്മദ് വ്യക്തമാക്കി. ഉപഭോക്താക്കളുടെ തിരക്ക് കണക്കിലെടുത്ത് ധന്തേരാസ് ദിനമായ വെള്ളിയാഴ്ച മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ എല്ലാ ഷോറൂമുകളും രാവിലെ എട്ട് മണി മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും.
ഉത്സവ സീസണില്‍ ബ്രാന്‍ഡ് അനാവരണം ചെയ്ത സ്വര്‍ണാഭരണങ്ങള്‍, വജ്രാഭരണങ്ങള്‍, അമൂല്യ രത്നാഭരണങ്ങള്‍ എന്നിവയടങ്ങുന്ന ഫെസ്റ്റീവ് ജ്വല്ലറി കളക്ഷന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ മികച്ച പ്രതികരണമാന് ലഭിച്ചത്. സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകളുടെ സാഹചര്യത്തില്‍, ദീപാവലിവരെ സ്വര്‍ണവില തടയാന്‍ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫറും ഉപഭോക്താക്കള്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് സ്വര്‍ണം വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും കുറഞ്ഞ സ്വര്‍ണവില ഉറപ്പാക്കാന്‍ സാധിക്കും. www.malabargoldanddiamonds.com എന്ന വെബ് സ്റ്റോറിലൂടെ ഉപഭോക്താക്കൾക്ക് ലോകത്തിന്റെ ഏത് കോണിൽനിന്നും ആഭരണങ്ങൾ വാങ്ങാനുള്ള സൗകര്യവും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.