സലാല: കേരള ഗവണ്മെന്റിന് കീഴില്‍ നടക്കുന്ന മലയാളം മിഷന് ഭാഷ പഠനത്തിലെ സലാല മേഖലയിലെ ഈ വര്‍ഷത്തെ പ്രവേശനോത്സവം മേയ് 12ന് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ ഒമ്പതിന് മ്യൂസിക് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ഭാഷ സ്നേഹികളായ എല്ലാവര്ക്കും പങ്കെടുക്കാം.
10 വര്‍ഷം കൊണ്ട് മലയാള ഭാഷപഠനം പൂര്‍ത്തിയാവുന്ന ഒരു കുട്ടിക്ക് നാട്ടില്‍ എസ്.എസ്.എല്‍.സി വരെ മലയാളം പഠിച്ച ഒരു വിദ്യാര്‍ഥിക്ക് തുല്യമാകുന്ന സര്‍ട്ടിഫിക്കറ്റാണ് നല്‍കുക. സര്‍ക്കാര്‍ സര്‍വിസുകളില്‍ ജോലി നേടാന്‍ ഇത് സഹായിക്കുകയും ചെയ്യും. ശനിയാഴ്ചകളില്‍ രാവിലെ ഒമ്പതിനാണ് ക്ലാസുകള്‍. ഡി.പി.ഇ.പി മോഡലില്‍ നടക്കുന്ന ക്ലാസുകള്‍ പ്രത്യേക പരിശീലനം നേടിയ അധ്യാപകരാണ് നയിക്കുന്നത്. സൗജന്യമായി നടക്കുന്ന ഈ കോഴ്സില്‍ ഏതൊരു മലയാളിക്കും അംഗമാകാവുന്നതാണ്. എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളായ ഡോ. ഷാജി പി. ശ്രീധര്‍, ഉണ്ണികൃഷ്ണന് മാസ്റ്റര്‍, എ.പി. കരുണന് , ഹുസൈന് കാച്ചിലോടി, വഹീസുസ്സമാന് എന്നിവര്‍ സംബന്ധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 99675586 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.