മസ്കത്ത്: കേരളപ്പിറവിദിനാഘോഷങ്ങളുടെ ഭാഗമായി മലയാളം ഒമാന്‍ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന 'മലയാളപ്പെരുമ 2022' എന്ന കലാസാംസ്കാരിക സംഗമത്തിന്റെ ബ്രോഷര്‍ പ്രകാശനം ഗുബ്ര ഇന്ത്യന്‍ സ്കൂള്‍ മലയാള വിഭാഗം മേധാവി ഡോ. ജിതീഷ് കുമാര്‍ നിര്‍വഹിച്ചു. മലയാളം ഒമാന്‍ ചാപ്റ്റര്‍ വൈസ് ചെയര്മാന് സദാനന്ദന് എടപ്പാള്‍, ജനറല്‍ സെക്രട്ടറി രതീഷ് പട്ടിയാത്ത്, ട്രഷറര്‍ രവീന്ദ്രന് മറ്റത്തില്‍ എന്നിവര്‍ പങ്കെടുത്തു.
നവംബര്‍ നാലിന് അല്‍ ഖുവൈര്‍ വീനസ് ഹോട്ടലില്‍ നടക്കുന്ന സാംസ്കാരികസംഗമത്തില്‍ ഒമാന്‍ കവിതക്കൂട്ടം അവതരിപ്പിക്ക ന്ന 'കവിതായനം', കേരളത്തിന്റെ പൈതൃകം വിളംബരം ചെയ്യുന്ന തനതായ കലാപരിപാടികള്‍ എന്നിവ അരങ്ങേറും. ഇന്ത്യന്‍ സ്കൂളുകളിലെ മലയാളം അധ്യാപകരെ ആദരിക്കുന്ന ചടങ്ങില്‍ സാമൂഹിക-സാംസ്കാരിക നായകര്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.