മസ്കത്ത്: മലയാളം ഒമാന്‍ ചാപ്റ്റര്‍ നടത്തുന്ന മലയാള മഹോത്സവത്തോടനുബന്ധിച്ച് തയാറാക്കുന്ന ‘മണമുള്ള മണലെഴുത്ത്’ പുസ്തകത്തിലേക്ക് സൃഷ്ടികള്‍ ക്ഷണിച്ചു. അക്ഷരസംഗമത്തിലേക്ക് പ്രവാസികള്‍ക്ക് കഥ, കവിത എന്നിവ malayamomanchapter23@gmail.com മെയില്‍ ഐഡിയിലേക്കോ 00968 98940840 നമ്പറിലേക്കോ അയക്കാം.
സൃഷ്ടികള്‍ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് 15. ഭാഷയും സാഹിത്യവും അതിന്റെ തനിമ നഷ്ടപ്പെടാതെ പുതിയ തലമുറക്ക് കൈമാറുക, ഭാഷയുടെ സ്വത്വം പരിപോഷിപ്പിക്കുക, പ്രചരിപ്പിക്കുക, പകർന്നുനൽകുക, കേരളത്തിന്റെ സാംസ്കാരികത്തനിമയും കലാസമ്പന്നതയും വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന സംഘടനയാണ് മലയാളം ഒമാൻ ചാപ്റ്റർ.
‘മണമുള്ള മണലെഴുത്ത്’ ഏപ്രിൽ 28ന് മസ്കത്തിൽ നടക്കുന്ന മലയാള മഹോത്സവത്തിൽ കേരളത്തിലെ പ്രമുഖ സാഹിത്യ-സാംസ്കാരിക നായകന്മാർ ചേർന്ന് പ്രകാശനം ചെയ്യുമെന്ന് മലയാളം ഒമാൻ ചാപ്റ്റർ ചെയർമാൻ മുഹമ്മദ് അൻവർ ഫുല്ല, വൈസ് ചെയർമാൻ സദാനന്ദൻ എടപ്പാൾ, ജനറൽ സെക്രട്ടറി രതീഷ് പട്ടിയാത്ത് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.