മസ്കത്ത്: വെള്ളിയാഴ്ച സീബ് റാമി റിസോർട്ടിൽ നടക്കുന്ന മലയാളം ഒമാൻ ചാപ്റ്റർ ‘മലയാള മഹോത്സവം 2023’ന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. രാവിലെ 10 മുതൽ കുട്ടികളും മുഖ്യാതിഥിയായ നടനും സാഹിത്യകാരനുമായ ഇബ്രാഹിംകുട്ടി, കവിയും പ്രഫസറുമായ ശ്യാം സുധാകർ, മലയാളം ഒമാൻ ചാപ്റ്റർ സ്ഥാപക ചെയർമാനും അയർലൻഡ് പീസ് കമീഷണറുമായ ഡോ. ജോർജ് ലെസ്ലി തുടങ്ങിയവരുമായുള്ള മുഖാമുഖത്തിലൂടെ പരിപാടികൾക്ക് തുടക്കമാകും. മലയാളം മിഷൻ മുൻ രാജ്യാന്തര പരിശീലകനും അധ്യാപകനുമായ ബിനു കെ. സാം കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിനോദവും വിജ്ഞാനവും കോർത്തിണക്കി ‘നില്ല് നില്ല് സുല്ല് സുല്ല്’ പരിപാടി അവതരിപ്പിക്കും.
വൈകീട്ട് അഞ്ചിന് ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രാവാസികൾ എഴുതിയ കവിതകളും കഥകളും ഉൾപ്പെടുത്തിയ ‘മണമുള്ള മണലെഴുത്ത്’ പുസ്തകം പ്രകാശനം ചെയ്യും. ബഹുമുഖ ഭാഷാധ്യാപകർക്കായി ഏർപ്പെടുത്തിയ പ്രഥമ ഗുരുദക്ഷിണ പുരസ്കാരം രാജ്യാന്തര പരിശീലകനും സാമൂഹികപ്രവർത്തകനും േവ്ലാഗറും എഴുത്തുകാരനുമായ ബിനു കെ. സാമിന് സമ്മാനിക്കും.
മസ്കത്ത് കവിതക്കൂട്ടം അവതരിപ്പിക്കുന്ന ‘കവനക്കൊയ്ത്ത്’ ദൃശ്യാവിഷ്കാരവും പൂർണമായും മുളയിൽ നിർമിച്ച സംഗീത ഉപകരണങ്ങൾ ഉപയോഗിച്ച് വയലി ആറങ്ങോട്ടുകര അവതരിപ്പിക്കുന്ന സംഗീത പരിപാടിയും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.