മസ്കത്ത്: പ്രവാസികളായ എഴുത്തുകാരുടെ തെരഞ്ഞെടുത്ത ചെറുകഥകളെയും കവിതകളെയും ഉൾപ്പെടുത്തി മലയാളം ഒമാൻ ചാപ്റ്റർ മലയാള മഹോത്സവത്തിൽ പ്രകാശനം ചെയ്ത മണമുള്ള മണലെഴുത്ത് എന്ന പുസ്തകത്തിലെ എഴുത്തുകാരുടെ സംഗമവും ചർച്ചയും സംഘടിപ്പിച്ചു. മസ്കത്തിലെ അസൈബ ഗാർഡൻസിൽ ഹാളിൽ നടന്ന സാഹിത്യസ്നേഹ സംഗമം ഇന്ത്യൻ സ്കുൾ ഡയറക്ടർ ബോർഡ് അംഗം സി.എം. നജീബ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാർക്ക് സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് സി.എം. നജീബ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. മലയാളം ഒമാൻ ചാപ്റ്റർ ചെയർമാൻ മുഹമ്മദ് അൻവർ ഫുല്ല അദ്ധ്യക്ഷത വഹിച്ചു.
മലയാളം ഒമാൻ ചാപ്റ്റർ വൈസ് ചെയർമാൻ സദാനന്ദൻ എടപ്പാൾ, ഇന്ത്യൻ സോഷ്യൽ ക്ലബ് സുർ പ്രസിഡന്റ് ഹസ്ബുല്ല മദാരി, മസ്കത്ത് പഞ്ചവാദ്യ സംഘം ആശാൻ തിച്ചൂർ സുരേന്ദ്രൻ, ബ്ലൂ ബെറീസ് മാനേജിങ് ഡയറക്ടർ മുഹമ്മദ് ബഷീർ, ഡോക്ടർ രഷ്മി ,പിങ്കു അനിൽ എന്നിവർ സംസാരിച്ചു. സംഗമത്തിൽ മലയാളം ഒമാൻ ചാപ്റ്റർ ജനറൽ സെക്രട്ടറി രതീഷ് പട്ടിയാത്ത് സ്വാഗത പറഞ്ഞു. കൾച്ചർ കോഡിനേറ്റർ രാജൻ കോക്കൂരി മറുപടി പ്രസംഗവും നടത്തി. കേക്ക് മുറിച്ചു ഒരുമയുടെ സ്നേഹമധുരം പരസ്പരം കൈമാറിയാണ് സംഗമം സമാപിച്ചത് .അനികുമാർ, ടി.വി.കെ ഫൈസൽ, ശശി തൃക്കരിപ്പൂർ, മനോജ്,സേതു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.