സലാല: പുതുതായി ചുമതലയേറ്റ ഐ.എസ്.സി മലയാള വിഭാഗം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലുബാസ് പാലസ് ഹാളിൽ സൗഹൃദ സംഗമം നടത്തി. മലയാള വിഭാഗം അംഗങ്ങളും കുടുംബങ്ങളുമാണ് പരിപാടിയിൽ പങ്കെടുത്തത്. കൺവീനർ ഉണ്ണിത്താെൻറ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഹേമ ഗംഗാധരൻ സ്വാഗതം പറഞ്ഞു.
മൻപ്രീത് സിംഗ്, രക്ഷാധികാരി യു.പി. ശശീന്ദ്രൻ, മുൻ കൺവീനർമാരായ ഡോ. നിഷ്താർ, മോഹൻ ദാസ് തമ്പി, വി.ജി. ഗോപകുമാർ എന്നിവർ പുതിയ ഭാരവാഹികൾക്ക് ആശംസകൾ അർപ്പിച്ചു. കൾചറൽ സെക്രട്ടറി ബഷീർ ചാലിശ്ശേരി നന്ദി പറഞ്ഞു.
അംഗങ്ങളുടെ വിവിധ കലാ പരിപാടികളും രാത്രി ഭക്ഷണവും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.