മസ്കത്ത്: നാട്ടിലേക്ക് പോകാൻ എത്തിയ മലയാളി യുവാവിനെ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാണാതായതായി പരാതി. കണ്ണൂർ സ്വദേശി കെ.വി. സന്ദീവിനെയാണ് നവംബർ അഞ്ച് മുതൽ കാണാതായത്. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കെ. സുധാകരൻ എം.പി ഒമാനിലെ ഇന്ത്യൻ അംബാസഡർ മുനു മഹാവറിന് കത്തയച്ചു.
മുലദയിൽ കഴിഞ്ഞ എട്ടുവർഷമായി വർക്ക്ഷോപ്പ് മെക്കാനിക്കായി ജോലി ചെയ്തുവരുകയായിരുന്നു സന്ദീവ്. അഞ്ചിനുള്ള വിമാനത്തിൽ ടിക്കറ്റ് എടുത്ത ഇദ്ദേഹത്തെ സഹപ്രവർത്തകനാണ് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചത്.
കാണാതായതിനെ തുടർന്ന് അന്വേഷണത്തിൽ സന്ദീവ് ബോർഡിങ് പാസ് സ്വീകരിച്ചിട്ടില്ലെന്നും വിമാനത്തിൽ കയറിയിട്ടില്ലെന്നും എയർപോർട്ട് അധികൃതർ അറിയിച്ചതായി കത്തിൽ പറയുന്നു. ഒരു വർഷം മുമ്പാണ് സന്ദീപ് നാട്ടിൽനിന്ന് എത്തിയത്. അടിയന്തിരമായി നാട്ടിൽ പോകണമെന്നാവശ്യപ്പെട്ടാണ് ലീവ് എടുത്തതെന്ന് വർക്ക്ഷോപ്പിലെ ഫോർമാനും മലയാളിയുമായ സുരേഷ് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
കമ്പനിയിൽ നിന്നുള്ളവർ തന്നെയാണ് വിമാനത്താവളത്തിൽ എത്തിച്ചത്. നാട്ടിൽനിന്ന് വിളി വരുേമ്പാഴാണ് ആൾ എത്തിയിട്ടില്ലെന്ന കാര്യം മനസ്സിലാകുന്നത്. അന്വേഷണത്തിൽ ഞായറാഴ്ച വൈകുന്നേരം വരെ യാതൊരു വിവരവും കിട്ടിയിട്ടില്ലെന്നും സുരേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.