മസ്കത്ത്: മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ബോഷറിലെ രക്തബാങ്കിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ രാജ്യത്തെ രക്തബാങ്കുകളിൽ രക്തത്തിനു ക്ഷാമം അനുഭവപ്പെടുന്നുവെന്ന വാർത്തകൾ കണ്ടതിനെ തുടർന്നാണ് പ്രിയ താരത്തിെൻറ ജന്മദിനഭാഗമായി ഇത്തരം പരിപാടി സംഘടിപ്പിച്ചതെന്ന് രക്ഷാധികാരി ഹാഷിം ഹസൻ പറഞ്ഞു.
കഴിഞ്ഞ വർഷങ്ങളിൽ ലേബർ ക്യാമ്പുകളിൽ ഭക്ഷണവിതരണം, പുതു വസ്ത്ര വിതരണം എന്നിവ ഉൾെപ്പടെയുള്ള കാര്യങ്ങളാണ് ചെയ്തിരുന്നത്. പ്രസിഡൻറ് ഗഫൂർ, സെക്രട്ടറി ഹസീബ്, വൈസ് പ്രസിഡൻറ് അഫ്കാർ, ട്രഷറർ ഹാരിസ് മുഹമ്മദ്, എക്സിക്യൂട്ടിവ് അംഗങ്ങളായ സുബിൻ, വിശ്വാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. രക്തദാനത്തിനൊപ്പം കേരളത്തിലെ ഒരു സ്പെഷൽ സ്കൂളിെൻറ പെയിൻറിങ് നടത്താനും അവരുടെ ഭക്ഷണ ചെലവുകൾക്കുമായി തുക കൈമാറുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.